നൈജീരിയയിൽ കപ്പലിൽ കുഴഞ്ഞു വീണു താനൂർ സ്വദേശി മരിച്ചു

Share our post

താനൂർ :നൈജീരിയയിൽ കപ്പലിൽ കുഴഞ്ഞു വീണു താനൂർ സ്വദേശിയായ കപ്പൽ എൻജിനിയറിങ് ജിവനക്കാരൻ  മരിച്ചു  കോർമ്മൻ കടപ്പുറം ഫക്കീർ പള്ളിക്ക് സമീപം താമസിക്കുന്ന  മൂസാന്റെ പുരക്കൽ അബ്ദുൽ അസീസ് (38)  ആണ് മരിച്ചത് മുബൈയിൽ നിന്ന് പുറപ്പെട്ട കപ്പൽ കഴിഞ്ഞ ശനിയാഴ്ച നൈജീരിയ തുറമുഖത്ത് അടുപ്പിച്ചിരിക്കുകയായിരുന്നു. കപ്പലിൽ വെച്ച് തളർന്ന് വിഴുകയും അവിടെ തന്നെ പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് :കഞ്ഞി മുഹമ്മദ്, മാതാവ്: ആയിശക്കുട്ടി. ഭാര്യ: റജീലാബീ.മക്കൾ : റാമീൻ,ഫാത്തിമ റയ്ഖ. സഹോദരങ്ങൾ : നിയാസ്, ഫാത്തിമ, അൻസല, ഫബീന ബാനു, മൗസൂഫ്,മഖ്ബൂൽ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!