സതീഷും വിടവാങ്ങി; തൃശ്ശൂർ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി

Share our post

തൃശ്ശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിൽ സാരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിലക്കാട് പന്തലങ്ങാട്ട് സതീഷ് (46) മരിച്ചു. തിരുവമ്പാടിയുടെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു. പാരമ്പര്യമായി വെടിക്കെട്ട് കലാകാരന്മാരുടെ കുടുംബം. അച്ചൻ മുണ്ടത്തിക്കോട് മണിയും തൃശ്ശൂർ പൂരത്തിൻ്റെ വെടിക്കെട്ട് ചുമതലക്കാരനായിരുന്നു ഒരേ വർഷം തിരുവമ്പാടിക്കും പാറമേക്കാവിനും വേണ്ടി വെടിക്കെട്ട് സഞ്ജീകരണം നിർവ്വഹിച്ച വെടിക്കെട്ടുകാരനാണ് സതീഷ്. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി.

നാൽപതോളം പേരുടെ സഹായത്തോടെ സതീഷ് ഒരുക്കിക്കൊണ്ടിരുന്ന ഗുണ്ടുകളും അമിട്ടുകളുമാണ് ചൊവ്വാഴ്ച മുണ്ടത്തിക്കോട് പാടത്ത് വെടിപ്പുരകളോടെ പൊട്ടിത്തെറിച്ച് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ കലാശിച്ചത്. ദുരന്തത്തിൽ സതീഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!