ക​രി​മ്പത്ത് 40,000 കവുങ്ങ് തൈ​ക​ള്‍ വി​ത​ര​ണ​ത്തി​ന്

Share our post

ത​ളി​പ്പ​റ​മ്പ്: ക​ണ്ണൂ​ര്‍ ജി​ല്ലാ കൃ​ഷി​ഫാ​മി​ല്‍ വി​ല്പ​ന​യ്ക്കാ​യി    കവുങ്ങിൻ തൈ​ക​ളു​ടെ വ​ൻ​ശേ​ഖ​രം ഒ​രു​ങ്ങി. ഇ​ത്ത​വ​ണ 40,000 കവുങ്ങ് തൈ​ക​ളാ​ണ് വി​ല്പ​ന​യ്ക്കാ​യി ത​യാ​റാ​ക്കി​യ​ത്. അ​ട​യ്ക്ക​യു​ടെ ഉ​യ​ര്‍​ന്ന വി​ല​യും ആ​വ​ശ്യ​ക​ത​യു​മാ​ണ് ക​ര്‍​ഷ​ക​രെ വീ​ണ്ടും ക​മു​ക് കൃ​ഷി​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ച്ചി​രി​ക്കു​ന്ന​ത്. ക​ര്‍​ഷ​ക​രു​ടെ വ​ലി​യ തോ​തി​ലു​ള്ള ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് കൃ​ഷി ഫാ​മി​ല്‍ കൂ​ടു​ത​ൽ തൈ​ക​ളാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത്.

അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള നാ​ട​ന്‍ ഇ​ന​മാ​യ കാ​സ​ര്‍​ഗോ​ഡ​ട​നും പ​ശ്ചി​മ ബം​ഗാ​ളി​ലെ മൊ​ഹി​ത്‌ ന​ഗ​റി​ല്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത മൊ​ഹി​ത്‌​ന​ഗ​ര്‍ ഇ​ന​ത്തി​ലും പെ​ട്ട 20,000 തൈ​ക​ള്‍ വീ​ത​മാ​ണ് ഉ​ത്പാ​ദി​പ്പി​ച്ച​ത്. അ​ട​യ്ക്ക​യ്ക്ക് വി​പ​ണി​യി​ല്‍ ല​ഭി​ക്കു​ന്ന ന​ല്ല വി​ല കവുങ്ങ് കൃ​ഷി​യെ വീ​ണ്ടും ലാ​ഭ​ക​ര​മാ​യ ഒ​രു വാ​ണി​ജ്യ വി​ള​യാ​ക്കി മാ​റ്റി​യ​താ​ണ് ക​ര്‍​ഷ​ക​ര്‍ വീ​ണ്ടും ഈ ​കൃ​ഷി​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​ന് വ​ഴി​വ​ച്ച​തെ​ന്ന് ചെ​ങ്ങ​ളാ​യി അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ രാ​ഗേ​ഷ് കു​റു​മാ​ത്തൂ​ര്‍ പ​റ​യു​ന്നു.

റ​ബ്ബ​ര്‍ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി​യ ഏ​ക​ദേ​ശം അ​ഞ്ച് ഹെ​ക്ട​റോ​ളം സ്ഥ​ല​ങ്ങ​ളി​ല്‍ കവുങ്ങ് കൃ​ഷി ആ​രം​ഭി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥി​ര​മാ​യി മി​ക​ച്ച വി​ല ല​ഭി​ക്കു​ന്ന​താ​ണ് ക​ര്‍​ഷ​ക​രെ വീ​ണ്ടും കവുങ്ങ് കൃ​ഷി ചെ​യ്യാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്. ഒ​രു​കാ​ല​ത്ത്  കവുങ്ങ്  കൃ​ഷി​യി​ല്‍ മു​ന്‍​പ​ന്തി​യി​ലാ​യി​രു​ന്ന വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ല്‍ ഇ​ട​ക്കാ​ല​ത്ത് ത​ക​ര്‍​ന്ന​ടി​ഞ്ഞ കവുങ്ങ് വീ​ണ്ടും തി​രി​ച്ചു​വ​രു​ന്ന​ത് കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ വ​ലി​യ ച​ല​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

ഈ ​രം​ഗ​ത്തെ ക​ര്‍​ണാ​ട​ക​യു​ടെ ആ​ധി​പ​ത്യം ത​ക​ര്‍​ക്കു​ന്ന വി​ധ​ത്തി​ലാ​ണ്  കവുങ്ങ്  കൃ​ഷി​ത്തോ​ട്ട​ങ്ങ​ള്‍ വ്യാ​പ​ക​മാ​കു​ന്ന​തെ​ന്നാ​ണ് കൃ​ഷി​വ​കു​പ്പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കവുങ്ങ്  തോ​ട്ട​ങ്ങ​ളി​ല്‍ ഒ​ട്ടു​ജാ​തി, വാ​ഴ, തീ​റ്റ​പ്പു​ല്ല്, ഔ​ഷ​ധ സ​സ്യ​ങ്ങ​ള്‍, ഇ​ഞ്ചി, മ​ഞ്ഞ​ള്‍ തു​ട​ങ്ങി​യ​വ ഇ​ട​വി​ള​ക​ളാ​യി കൃ​ഷി ചെ​യ്ത് വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നു സാ​ധി​ക്കും. വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​മെ​ന്ന​തി​നാ​ലാ​ണ് ക​ർ​ഷ​ക​ർ കവുങ്ങ്  കൃ​ഷി​യി ലേ​യ്ക്ക് തി​രി​കെ വ​രു​ന്ന​ത്.

കാ​സ​ർ​ഗോ​ഡ​ട​ന്‍ പോ​ലെ​യു​ള്ള ഇ​ന​ങ്ങ​ള്‍ അ​ധി​കം ന​ന​വി​ല്ലാ​തെ ത​ന്നെ വ​ള​രു​ന്ന​വ​യും രോ​ഗ​പ്ര​തി രോ​ധ ശേ​ഷി​യു​ള്ള​വ​യു​മാ​ണ്. അ​ഞ്ച് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ വി​ള​വു​ത​രു​ന്ന​വ​യാ​ണ് ഇ​വ. 30 രൂ​പ​യാ​ണ് ജി​ല്ല കൃ​ഷി​ഫാം അ​ധി​കൃ​ത​ര്‍ ഒ​രു തൈ​ക്ക് ഈ​ടാ​ക്കു​ന്ന​ത്. തൈ​ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി ക​രി​മ്പം ജി​ല്ല കൃ​ഷി​ഫാം സൂ​പ്ര​ണ്ട് കെ. ​ര​സ്‌​ന പ​റ​ഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!