സംസ്ഥാന ഓപ്പൺ ചെസ്; സിദ്ധാർഥ് മനോജ് ചാമ്പ്യൻ
പേരാവൂർ: ജിമ്മി ജോർജ് ചെസ് ക്ലബ്ബ് സംഘടിപ്പിച്ച സംസ്ഥാന ഓപ്പൺ പ്രൈസ് മണി ചെസ് ടൂർണമെന്റിൽ സിദ്ധാർഥ് മനോജ് വയനാട് ചാമ്പ്യനായി. കാസർഗോഡ് സ്വദേശി അതുൽ നാരായണൻ രണ്ടും മലപ്പുറത്തിന്റെ ഹൃദയ് ബിജോയ് മൂന്നാം സ്ഥാനവും നേടി.1600-ൽ താഴെ ഫിഡേ റേറ്റിങ്ങുള്ളവരിൽ കാസർഗോഡിന്റെ എം.നബാസിനാണ് ഒന്നാം സ്ഥാനം. മികച്ച അൺറേറ്റഡ് താരമായി കണ്ണൂരിന്റെ സുജിത്ത് ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു.
60 വയസിനു മുകളിലുള്ള വിഭാഗത്തിൽ എറണാകുളത്തിന്റെ സി.ആർ. രവീന്ദ്രനും പ്രാദേശിക കളിക്കാരനായി ബിജു മാങ്കോട് കീഴ്പ്പള്ളിയും വനിതാ താരമായി കോഴിക്കോടിന്റെ അൻവിത.കെ.പ്രവീണും തിരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ടി.ശബ്ന മത്സരം ഉദ്ഘാടനം ചെയ്തു.ചെസ് ക്ലബ്ബ് പ്രസിഡന്റ് തോമസ് ജേക്കബ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ , ഡോ. വി.രാമചന്ദ്രൻ , പഞ്ചായത്ത് വൈസ്.പ്രസിഡന്റ് കെ.എ. രജീഷ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് മെമ്പർ കെ.പി.അബ്ദുൾ റഷീദ്, സെബാസ്റ്റ്യൻ ജോർജ്, എം.സി കുട്ടിച്ചൻ, ടോമി താഴത്തുവീട്ടിൽ, വി.യു.സെബാസ്റ്റ്യൻ , എ.പി.സുജീഷ് , സുജിത്ത് ഫിലിപ്പ് എന്നിവർ സംസാരിച്ചു.
