പേരാവൂർ ഫെസ്റ്റിന് ഉജ്വല തുടക്കം

Share our post

പേരാവൂർ : പഞ്ചായത്ത് സംഘടിപ്പിക്കുന്ന പേരാവൂർ ഫെസ്റ്റിന് തുടക്കമായി. മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ശിശുദിനത്തിൽ കുട്ടികളുടെ വലിയ പങ്കാളിത്തത്തോടെ ഫെസ്റ്റ് ആരംഭിക്കുന്നത് ഏറെ സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ സാംസ്കാരിക തനിമയും വികസന മുന്നേറ്റവും നിലനിർത്തുന്നതിൽ ഇത്തരം ഫെസ്റ്റുകൾക്ക് നിർണായക പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. സൗത്ത് അമേരിക്കൻ ഇന്ത്യൻ എംബസി കൾച്ചറൽ അംബാസിഡർ അമ്പിളി ഷിബു മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. രജീഷ്, ജില്ലാ പഞ്ചായത്ത് അംഗം നവ്യ സുരേഷ്, ഐ.സി.ഡി.എസ്. സൂപ്പർവൈസർ എം.പി.ആശ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. അബ്ദുൾ റഷീദ്, സി.ഡി.എസ്. ചെയർപേഴ്സൺ ഷൈനി മനോജ്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!