വികസന സ്വപ്നങ്ങൾ പങ്കുവച്ച് ഒരേ വേദിയിൽ സ്ഥാനാർഥികൾ
തലശേരി: എൽഡിഎഫിന് മൂന്നാം ഊഴം ഉറപ്പാണെന്നും തലശേരിയിൽ കഴിഞ്ഞ തവണ നേടിയതി നേക്കാൾ കൂടുതൽ വോട്ട് ഇത്തവണ നേടുമെന്നും കാരായി രാജൻ. സ്നേഹവും ഹൃദയബന്ധവും വിരിയുന്ന, ജാതി, മത, പക്ഷപാതിത്വമില്ലാത്ത രാഷ്ട്രീയമാണ് ഇവിടെ വേണ്ടതെന്നും യഥാർഥ രാഷ്ട്രീയക്കാർ ബോംബ് എറിയില്ലെന്നും യുഡിഎഫ് സ്ഥാനാർഥി കെ.പി. സാജു.
അക്രമ രാഷ്ട്രീയത്തിന് അതീതമായി വികസന രാഷ്ട്രീയമാണ് ബിജെപിയുടെതെന്ന് എൻഡിഎ സ്ഥാനാർഥി ഒ. നിധീഷ്. തലശേരി പ്രസ് ഫോറവും പത്രാധിപർ ഇ.കെ. നായനാർ സ്മാരക ലൈബ്രറിയും സംയുക്തമായി പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച മുഖാമുഖത്തിലാണ് മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികളും മനസ് തുറന്നത്. പ്രസ് ഫോറം പ്രസിഡന്റ് നവാസ് മേത്തർ അധ്യക്ഷത വഹിച്ചു. എൻ. സിറാജുദ്ദീൻ, പാലയാട് രവി എന്നിവർ പ്രസംഗിച്ചു.
