അ​പ്പീ​ലു​ക​ൾ ശീ​ല​മാ​ക്ക​രു​ത്; കേ​ന്ദ്ര സ​ർ​ക്കാ​രി​ന് പി​ഴ​യി​ട്ട് സു​പ്രീം​കോ​ട​തി

Share our post

ന്യൂ​ഡ​ൽ​ഹി: അ​നാ​വ​ശ്യ​മാ​യി അ​പ്പീ​ലു​ക​ൾ ന​ൽ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് 25,000 രൂ​പ പി​ഴ​യി​ട്ട് സു​പ്രീം​കോ​ട​തി. കോ​ട​തി​ക​ളി​ൽ കേ​സു​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വ്യ​വ​ഹാ​രി​യെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​നാ​വ​ശ്യ​മാ​യ അ​പ്പീ​ലു​ക​ൾ ന​ൽ​കി കോ​ട​തി​യു​ടെ സ​മ​യം പാ​ഴാ​ക്കു​ക​യാ​ണെ​ന്നും ജ​സ്റ്റീ​സ് ബി.​വി.​നാ​ഗ​ര​ത്‌​ന, ജ​സ്റ്റീ​സ് ഉ​ജ്ജ​ൽ ഭൂ​യാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് പ​റ​ഞ്ഞു. സി​ഐ​എ​സ്എ​ഫ് കോ​ൺ​സ്റ്റ​ബി​ളി​നെ ജോ​ലി​യി​ൽ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി വി​ധി ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ഈ ​ന​ട​പ​ടി.

ഒ​രു കോ​ൺ​സ്റ്റ​ബി​ളി​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ട ന​ട​പ​ടി തെ​റ്റാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ക​ണ്ടെ​ത്തി​യി​ട്ടും എ​ന്തി​നാ​ണ് വീ​ണ്ടും അ​പ്പീ​ലു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. 11 ദി​വ​സ​ത്തെ അ​ന​ധി​കൃ​ത അ​വ​ധി എ​ടു​ത്ത​തി​നും സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ത്തി​ലു​മാ​ണ് പ​ത്ത് വ​ർ​ഷ​ത്തെ സ​ർ​വീ​സു​ള്ള കോ​ൺ​സ്റ്റ​ബി​ളി​നെ പി​രി​ച്ചു​വി​ട്ട​ത്.

എ​ന്നാ​ൽ ഇ​തി​ൽ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നി​രീ​ക്ഷി​ച്ചി​രു​ന്നു. ഈ ​കേ​സ് വീ​ണ്ടും സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച​തി​നെ​യാ​ണ് ബെ​ഞ്ച് വി​മ​ർ​ശി​ച്ച​ത്. തു​ട​ർ​ന്നാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!