ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ ഔ​ദ്യോ​ഗി​ക ത​ല​സ്ഥാ​ന​മാ​യി അ​മ​രാ​വ​തി; ബി​ല്ല് ലോ​ക്സ​ഭ പാ​സാ​ക്കി

Share our post

ന്യൂ​ഡ​ൽ​ഹി: ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ സ്ഥി​രം ത​ല​സ്ഥാ​ന​മാ​യി അ​മ​രാ​വ​തി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ബി​ല്ല് ലോ​ക്സ​ഭ പാ​സാ​ക്കി. കോ​ൺ​ഗ്ര​സ്, ബി​ജെ​പി, ടി​ഡി​പി എ​ന്നീ പാ​ർ​ട്ടി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് 2026-ലെ ​ആ​ന്ധ്രാ​പ്ര​ദേ​ശ് പു​നഃ​സം​ഘ​ട​ന (ഭേ​ദ​ഗ​തി) ബി​ല്ല് സ​ഭ അം​ഗീ​ക​രി​ച്ച​ത്. അ​മ​രാ​വ​തി​യെ ത​ല​സ്ഥാ​ന​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​ച്ച് 28-ന് ​ആ​ന്ധ്ര നി​യ​മ​സ​ഭ പ്ര​മേ​യം പാ​സാ​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ഈ ​അ​തി​വേ​ഗ ന​ട​പ​ടി.

ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത കോ​ൺ​ഗ്ര​സ് അം​ഗം മാ​ണി​ക്കം ടാ​ഗോ​ർ ബി​ല്ലി​നെ സ്വാ​ഗ​തം ചെ​യ്തു. ബാം​ഗ്ലൂ​ർ, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വ​യെ​പ്പോ​ലെ അ​മ​രാ​വ​തി​യും ഒ​രു മെ​ട്രോ സി​റ്റി​യാ​യി വി​ക​സി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. ടി​ഡി​പി അം​ഗ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ പെ​മ്മ​സാ​നി​യും ബി​ല്ലി​ന് പി​ന്തു​ണ തേ​ടി.

അ​തേ​സ​മ​യം, പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് ബി​ല്ലി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. ത​ല​സ്ഥാ​ന നി​ർ​മാ​ണ​ത്തി​നാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി​യ ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​മോ പ്ലോ​ട്ടു​ക​ളോ ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ബി​ല്ലി​ൽ വ്യ​ക്ത​ത​യി​ല്ലെ​ന്ന് പി.​വി. മി​ഥു​ൻ റെ​ഡ്ഡി കു​റ്റ​പ്പെ​ടു​ത്തി. ക​ർ​ഷ​ക​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ത്ത ബി​ല്ല് പാ​സാ​ക്കു​ന്ന​തി​ൽ അ​ർ​ത്ഥ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ​പ് അ​ധി​കാ​ര​ത്തി​ലി​രു​ന്ന വൈ​എ​സ്ആ​ർ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച ‘മൂ​ന്ന് ത​ല​സ്ഥാ​ന​ങ്ങ​ൾ’ (വി​ശാ​ഖ​പ​ട്ട​ണം – ഭ​ര​ണ​നി​ർ​വ​ഹ​ണം, ക​ർ​ണൂ​ൽ – ജു​ഡീ​ഷ്യ​ൽ, അ​മ​രാ​വ​തി – നി​യ​മ​നി​ർ​മാ​ണം) എ​ന്ന പ​ദ്ധ​തി ഇ​തോ​ടെ പൂ​ർ​ണ​മാ​യും ത​ള്ള​പ്പെ​ട്ടു. അ​മ​രാ​വ​തി ത​ന്നെ ഏ​ക ത​ല​സ്ഥാ​ന​മാ​യി തു​ട​ര​ണ​മെ​ന്ന ടി​ഡി​പി​യു​ടെ നി​ല​പാ​ടി​നാ​ണ് കേ​ന്ദ്ര അം​ഗീ​കാ​രം ല​ഭി​ച്ച​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!