റൺ വിത്ത് പേരാവൂരുമായി കെ.കെ.ശൈലജ
പേരാവൂർ: എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം എൽ.ഡി.വൈ.എഫിന്റെ നേതൃത്വത്തിൽ റൺ വിത്ത് പേരാവൂർ റൺ വിത്ത് ശൈലജ എന്ന പരിപാടി സംഘടിപ്പിച്ചു. മേലേ തൊണ്ടിയിൽ നിന്നാരംഭിച്ച റൺ പേരാവൂർ പഴയ സ്റ്റാൻഡിൽ സമാപിച്ചു. അഡ്വ. പി.സന്തോഷ് കുമാർ എം.പി ഉദ്ഘാടനം ചെയ്തു. ഡോ. വി ശിവദാസൻ എം.പി അധ്യക്ഷനായി. കെ. കെ രാഗേഷ്, വത്സൻ പനോളി, വി.ഷാജി, എം.എ ആന്റണി, ജെയ്സൺ ജിരകാശേരി, വി.ജി പദ്മനാഭൻ, സി.ടി.അനീഷ്, ടി .വിജയൻ, ജാഫർ നല്ലൂർ, അഡ്വ.ബിനോയ് കുര്യൻ കെ.ജി ദിലീപ്, നവ്യ സുരേഷ്,പി.പി.അശോകൻ, സക്കീർ ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.
