പേരാവൂരിൽ പ്രഭാത സവാരിയുമായി സണ്ണി

Share our post

പേരാവൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി യു.ഡി.വൈ.എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മറ്റി തൊണ്ടിയിൽ നിന്ന് പേരാവൂരിലേക്ക്പ്രഭാത സവാരി സംഘടിപ്പിച്ചു. തൊണ്ടിയിൽ ജിമ്മി ജോർജിന്റെ കല്ലറയിൽ നിന്നാണ്സവാരി ആരംഭിച്ചത്. യു.ഡി.വൈ.എഫ് നേതാക്കളായ നിധിൻ നടുവനാട്, സവാദ് പെരിയത്തിൽ, അജ്മൽ ആറളം, വിപിൻ ജോസഫ്, ജിബിൻ ജെയ്‌സൺ , യു.ഡി.എഫ് നേതാക്കളായ ജൂബിലി ചാക്കോ, സണ്ണി സിറിയക്ക്, ബൈജു വർഗീസ്, സിറാജ് പൂക്കോത്ത്, സുരേഷ് ചാലാറത്ത്, ഷഫീർ ചെക്യാട്ട്, പൂക്കോത്ത് അബൂബക്കർ എന്നിവർ നേതൃത്വം നൽകി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!