പ​റ​ശ്ശി​നി തി​രു​വ​പ്പ​ന ഉത്സവം ഡി​സം​ബ​ർ ര​ണ്ടി​ന് തു​ട​ങ്ങും

Share our post

ത​ളി​പ്പ​റ​മ്പ്: പ​റ​ശ്ശി​നി മ​ട​പ്പു​ര മു​ത്ത​പ്പ​ൻ പു​ത്ത​രി തി​രു​വ​പ്പ​ന ഉത്സവം ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് മ​ട​പ്പു​ര ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ര​ണ്ടി​ന് രാ​വി​ലെ 9.24നും 9.49​നും മ​ധ‍്യേ പി.​എം. സ​തീ​ശ​ൻ മ​ട​യ​ന്‍റെ സാ​ന്നി​ധ‍്യ​ത്തി​ൽ മാ​ട​മ​ന ഇ​ല്ല​ത്ത് ത​ന്പ്രാ​ക്ക​ൾ കൊ​ടി​യേ​റ്റും. ഉ​ച്ച​യ്ക്ക് ത​റ​വാ​ട്ടി​ലെ മു​തി​ർ​ന്ന സ്ത്രീ ​വ്ര​ത​ശു​ദ്ധി​യോ​ടെ ത​യാ​റാ​ക്കി​യ നി​വേ​ദ്യ​സാ​ധ​ന​ങ്ങ​ൾ ശ്രീ​കോ​വി​ലി​ൽ സ​മ​ർ​പ്പി​ക്കും.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ മ​ല​യി​റ​ക്ക​ൽ ക​ർ​മ​വും തു​ട​ർ​ന്ന് ത​യ്യി​ൽ ത​റ​വാ​ട്ടു​കാ​രു​ടെ പൂ​ർ​വി​ക ആ​യോ​ധ​ന ക​ലാ​ഭ്യാ​സ​ത്തോ​ടെ​യു​ള്ള കാ​ഴ്ച​വ​ര​വ് ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തോ​ടു​കൂ​ടി ത​ല​ശേ​രി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​തി​ന​ഞ്ചോ​ളം ദേ​ശ​ക്കാ​രു​ടെ വ​ർ​ണ​പ്പ​കി​ട്ടാ​ർ​ന്ന കാ​ഴ്ച​വ​ര​വു​ക​ൾ മു​ത്ത​പ്പ​സ​ന്നി​ധി​യി​ൽ പ്ര​വേ​ശി​ക്കും. സ​ന്ധ്യ​ക്ക് മു​ത്ത​പ്പ​ന്‍റെ വെ​ള്ളാ​ട്ട​വും കൊ​ടി​യേ​റ്റും. അ​ന്തി​വേ​ല​യ്ക്ക് പ​റ​ശി​നി മ​ട​പ്പു​ര കു​ടും​ബാം​ഗ​ങ്ങ​ളും ക​ഴ​ക​ക്കാ​രും കു​ന്നു​മ്മ​ൽ ത​റ​വാ​ട്ടി​ലേ​ക്ക് ക​ല​ശം എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നാ​യി പു​റ​പ്പെ​ടും. തു​ട​ർ​ന്ന് അ​പ​ക​ട​ര​ഹി​ത​മാ​യ ഡി​ജി​റ്റ​ൽ വെ​ടി​ക്കെ​ട്ടു​ണ്ടാ​യി​രി​ക്കും.

ശേ​ഷം പ​ഞ്ച​വാ​ദ്യ സം​ഘ​ത്തോ​ടു​സ​ഹി​തം ക​ല​ശം എ​ഴു​ന്ന​ള്ളി​ച്ചു മ​ട​പ്പു​ര​യി​ൽ പ്ര​വേ​ശി​ക്കു​ന്നു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 5.30ന് ​തി​രു​വ​പ്പ​ന ആ​രം​ഭി​ക്കും. രാ​വി​ലെ 10 ഓ​ടു​കൂ​ടി ത​യ്യി​ൽ ത​റ​വാ​ട്ടു​കാ​രെ​യും തു​ട​ർ​ന്ന് വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും വ​ന്ന കാ​ഴ്‌​ച​വ​ര​വു​കാ​രെ​യും മു​ത്ത​പ്പ​ൻ അ​നു​ഗ്ര​ഹി​ച്ചു യാ​ത്ര​യ​യ്ക്കു​ന്നു. ഡി​സം​ബ​ർ ആ​റി​ന് ക​ല​ശാ​ട്ട​ത്തോ​ടു​കൂ​ടി മ​ഹോ​ത്സ​വം കൊ​ടി​യി​റ​ങ്ങും.

തു​​ട​ർ​ന്ന് എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും തി​രു​വ​പ്പ​ന​യും വെ​ള്ളാ​ട്ട​വും ഉ​ണ്ടാ​കും. ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡി​സം​ബ​ർ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ പ​റ​ശ്ശി​നി മ​ട​പ്പു​ര മു​ത്ത​പ്പ​ൻ ക​ഥ​ക​ളി​യോ​ഗം വ​ക കേ​ര​ള​ത്തി​ലെ പ്ര​ഗ​ത്ഭ​രാ​യ ക​ലാ​കാ​ര​ന്മാ​രെ ഉ​ൾ​പ്പെ​ടു​ത്തി ക​ഥ​ക​ളി​യും ഉ​ണ്ടാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എം.​പി. വി​നോ​ദ് കു​മാ​ർ മ​ട​യ​ൻ, മ​ട​പ്പു​ര ട്ര​സ്റ്റി അം​ഗ​ങ്ങ​ളാ​യ പി. ​സ​ജീ​വ്, പി.​എം. സു​ജി​ത്ത്, ശ​ര​ത്ത്, പ്ര​മോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!