ഒരുവിഭാഗം റേഷൻ കടകൾക്ക് തിങ്കളാഴ്ച അവധി
പാലക്കാട്: കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ (കെ.എസ്.ആർ.ആർ.ഡി.എ.) സംസ്ഥാന സമ്മേളനം നടക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ ഒരുവിഭാഗം റേഷൻകടകൾക്ക് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ അവധി പ്രഖ്യാപിച്ചു. കെ.എസ്.ആർ.ആർ.ഡി.എ.യിൽപ്പെട്ട ലൈസൻസികളുടെ കടകൾക്കാണ് അവധി. മണ്ണാർക്കാടാണ് സംസ്ഥാന സമ്മേളനം.
