പേരാവൂർ പോസ്റ്റോഫീസിലേക്ക് വ്യാപാരികളുടെ പ്രതിഷേധ റാലിയും ധർണ്ണയും നാളെ
പേരാവൂർ: ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾക്ക് ആക്കം കൂട്ടാൻ വ്യാപാരികളെയും ഉപഭോക്താക്കളെയും പ്രോത്സാഹിപ്പിച്ചശേഷം യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്തുന്നതിനെതിരെ യു.എം.സി യുണിറ്റ് കമ്മിറ്റി പേരാവൂർ പോസ്റ്റോഫീസിലേക്ക് പ്രതിഷേധ റാലിയും ധർണ്ണയും നടത്തും. ബുധനാഴ്ച രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചുമത്തുന്നത് ദീപാവലിക്ക് ശേഷം മാത്രമേ നടപ്പാക്കൂ എന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും എം.ഡി.ആർ ഏർപ്പെടുത്താനുള്ള നീക്കം പൂർണമായി പിൻവലിക്കുകയാണ് വേണ്ടതെന്നും യു.എം.സി. ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, യുണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ, ഒ.ജെ.ബെന്നി, പ്രവീൺ കാറാട്ട്, വി.കെ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
