ചുരം രഹിത പാത യാഥാർഥ്യമാക്കണം; ആധാരം എഴുത്ത് അസോസിയേഷൻ
പേരാവൂർ: കണ്ണൂർ-വയനാട് ചുരം രഹിത പാത യാഥാർഥ്യമാക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.എച്ച്.ജബ്ബാർ അധ്യക്ഷനായി. സെക്രട്ടറി പി.എസ്.സുരേഷ്കുമാർ, ജില്ലാ വൈസ്.പ്രസിഡന്റ് പി.വി.രാഘവൻ, ബി.ദിവാകരൻ, കല്ല്യാടൻ സുരേഷ് ബാബു, കെ.ഗിരീഷ്, എ.ലക്ഷ്മി, ടി.രേഖ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.സുമേശൻ (പ്രസി.), കെ.ഗിരീഷ് (സെക്ര.), കെ.സന്തോഷ് കുമാർ (ഖജാ.).
