ഉടൻ മാറ്റണം: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ മന്ത്രി കെ. മുരളീധരൻ

Share our post

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ മാറ്റണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരിയെ തൽസ്ഥാനത്തുനിന്നും മാറ്റണമെന്നാണ് മന്ത്രിയുടെ ആവശ്യം.

പല വിഷയങ്ങളിലും അന്വേഷണം നടത്താൻ നിർദേശിച്ചിട്ടും പ്രിൻസിപ്പൽ സെക്രട്ടറി തയാറാകാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചിരിക്കുന്നത്. കൂടാതെ സുപ്രധാനമായ പല ഫയലുകളും പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി പിടിച്ചു വച്ചിരിക്കുന്നുവെന്നും മന്ത്രിക്ക് അഭിപ്രായമുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉടൻ നടപടി സ്വീകരിക്കാനാണ് സാധ്യത.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!