നാവിക അക്കാദമിയിൽ കുതിര ഒരു ‘പാഠ്യ’വിഷയമാണ്

Share our post

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ പരിശീലനത്തിനുള്ളത് 40 കുതിരകൾ. ഓഫീസേഴ്സ് കെഡേറ്റുമാർക്കുള്ള റൈഡിന് വേണ്ടിയാണ് കുതിരകളെ ഉപയോഗിക്കുന്ന ത്. 2011-ലാണ് അക്കാദമിവളപ്പിൽ കുതിരസവാരി പരിശീലനകേന്ദ്രം സ്ഥാപിച്ചത്. 12 കുതിരകളാണ് അന്ന് ഉണ്ടായിരുന്നത്. ഇപ്പോൾ 40 എണ്ണമായി. നാവിക അക്കാദമിയിലെ കെഡേറ്റുകളുടെ പരിശീലനത്തി ന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് കുതിരസവാരി.

ഉത്തർപ്രദേശിലെ സഹാറൻപുർ, ഉത്തരാഖണ്ഡിലെ ഹെംപുർ എന്നിവിടങ്ങളിൽ നിന്നാണ് പരിശീലനം ലഭിച്ച കുതിരകളെ കൊണ്ടുവന്നത്. കരസേനയിൽനിന്നുള്ളവർ ഉൾപ്പെ ടെ 15 അംഗ സംഘമാണ് ഏഴിമലയിൽ കുതിരസവാരി പഠിപ്പിക്കുന്നത്. കുതിരകളെ പാർപ്പിക്കാൻ അക്കാദമി വളപ്പിനുള്ളിൽ പ്രത്യേകം ലായങ്ങളുണ്ട്.

കുതിരകൾക്ക് ആവശ്യമായ ചികിത്സയും പരിചരണവും ഉറപ്പാക്കാൻ വെറ്ററിനറി ഓഫീസർ, നഴ്സിങ് അസിസ്റ്റൻ്റുമാർ, ഫാര്യർമാർ (കുതിരകളുടെ കുളമ്പുകൾ പരിപാലിക്കുന്നവർ) ഉണ്ട്. 17 വയസ്സുവരെ കുതിരകളെ പരിശീലനത്തിന് നിയോഗിക്കും.

പരിശീലനത്തിന് പുറമേ പാസിങ് ഔട്ട് പരേഡിലും കുതിരകൾക്ക് പ്രത്യേക പരിഗണന ഉണ്ട്. ആ ദിവസം അഡ്‌ജുഡൻ്റ് കുതിരപ്പുറത്താണ് സഞ്ചരി ക്കുക. മുഖ്യാതിഥിയെ പരേഡ് ഗ്രൗണ്ടിലേക്ക് ആനയിക്കുന്നത് പ്രത്യേക കുതിരവണ്ടികൾ (ഹോഴ്സ‌് ബഗ്ഗികൾ) ആണ്. മികച്ച കുതിരസവാരി ചെയ്യുന്ന കെഡേറ്റുകൾക്കുള്ള അംഗീകാരം പോലെ കുതിര കൾക്കും ബഹുമതിയുണ്ട്. ‘വജ്ര’ എന്ന കുതിരയ്ക്ക് ‘ചീഫ്‌ ഓഫ് നേവൽ സ്റ്റാഫ് കമൻഡേഷൻ കാർഡ്’ സമ്മാനിച്ചിരുന്നു. അക്കാദമിയിൽ കുതിരയോട്ട പ്രദർശനവും നടത്തുന്നു.

ഇന്ത്യയിലെ വിവിധ മത്സര ങ്ങളിൽ ഏഴിമലയിലെ കുതിര സവാരി ടീം പ്രതിനിധാനം ചെതിട്ടുണ്ട്. 2026 ഏപ്രിലിൽ നടന്ന ‘ഡൽഹി ഹോഴ്‌സ് ഷോ’യിൽ 21 മെഡലുകൾ നേടിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!