വയോജന സംഗമവും കെയർടേക്കർ നിയമനവും
പേരാവൂർ: വയോജന സംഗമവും കെയർടേക്കർ നിയമനത്തിന്റ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനവും തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ.രജീഷ് അധ്യക്ഷനായി. വയോജന വിശ്രമകേന്ദ്രം സെക്രട്ടറി എ.സി.രമേശ്, കെ.ബാലകൃഷ്ണൻ, ടി.കെ.പ്രേമകുമാരി, പ്രദീപൻ പുത്തലത്ത്, വി.രഘുനാഥൻ, കെയർടേക്കർ കെ.സ്മിത എന്നിവർ സംസാരിച്ചു.
