എൻ.എസ്.എസ് പേരാവൂർ മേഖലാ സമ്മേളനം; സംഘാടകസമിതിയായി
പേരാവൂർ: നവംബർ 22ന് പേരാവൂരിൽ നടക്കുന്ന നായർ സർവീസ് സൊസൈറ്റി പേരാവൂർ മേഖലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപവത്ക്കരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി.ഉദയഭാനു യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി യു.രാജഗോപാൽ, വനിതാ സമാജം പ്രസിഡന്റ് മാലതി രാമചന്ദ്രൻ, വി.മാധവൻ നായർ, ഡോ.എം.കെ മധുസൂദനൻ, വി.രഘുനാഥൻ എന്നിവർ സംസാരിച്ചു.
പേരാവൂർ മേഖലയിലെ 32 എൻ.എസ്.എസ് കരയോഗങ്ങളിലെ 1500ൽ-പരം പ്രവർത്തകർ സമ്മേളനത്തിൽ സംബന്ധിക്കും. ഭാരവാഹികൾ: എം.പി.ഉദയഭാനു (ചെയ.), വി.മാധവൻ നായർ (വൈസ്.ചെയ.), യു.രാജഗോപാൽ (ജന.കൺ.), വി.രഘുനാഥൻ (ഖജാ.)
