‘കൈയ്യോടു കൈ’ പേരാവൂർ ബ്ലോക്ക് തല ശുചിത്വ മാസാചരണം
പേരാവൂർ : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ‘കൈയ്യോടു കൈ’ പേരാവൂർ ബ്ലോക്ക് തല ശുചിത്വ മാസാചരണം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഷാജു അധ്യക്ഷനായി.
നൂറുദ്ദീൻ മുള്ളേരിക്കൽ ,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സജീവൻ , സി. ഷിജില, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ ,ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ , വിവിധ വകുപ്പ് മേധാവികൾ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.
