മണത്തണ-കൊട്ടിയൂർ റോഡിലെ കുഴി അപകടമൊരുക്കുന്നു
പേരാവൂർ: കൊട്ടിയൂർ റോഡിൽ മണത്തണക്കും അയോത്തുംചാലിനുമിടയിൽ രൂപപ്പെട്ട ഭീമൻ കുഴി വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും അപകട മൊരുക്കുന്നു. കുടിവെള്ള പൈപ്പ് പൊട്ടി കുഴിയിൽ എപ്പോഴും വെള്ളം നിറഞ്ഞിരിക്കുന്നതിനാൽ രാത്രിയിലാണ് വാഹനങ്ങൾ കൂടുതലും അപകടത്തിൽപ്പെടുന്നത്.
നിരവധി തവണ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. അപകടങ്ങൾ പതിവായതോടെ റോഡിന് നടുവിലായി മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുക മാത്രമാണ് അധികൃതർ ചെയ്തത്. എത്രയുമുടനെ കുഴി അടച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് വാഹനയാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
