പരിവാഹൻ വെബ്സൈറ്റിന് എന്തു പറ്റി?; വാഹന വിപണി വന്‍പ്രതിസന്ധിയിൽ

Share our post

പരിവാഹൻ വെബ്സൈറ്റ് ആഴ്ചകളായി നിശ്ചലമായതോടെ വാഹന വിപണി പ്രതിസന്ധിയിൽ. വാഹന കൈമാറ്റവും വായ്പാ നടപടികളും മുടങ്ങിയതോടെ ഡീലർമാരും ഉപയോക്താക്കളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി വാഹന കൈമാറ്റം, ഹൈപ്പോത്തിക്കേഷൻ റദ്ദാക്കൽ, ഇൻഷുറൻസ് പുതുക്കൽ, ബാങ്ക് വായ്പ നടപടികൾ എന്നിവയെല്ലാം പൂർണ്ണമായി തടസപ്പെട്ടു.

മുമ്പ് ഒറ്റത്തവണയായി പൂർത്തിയാക്കിയിരുന്ന നടപടികൾ ഇപ്പോൾ പല ഘട്ടങ്ങളിലായാണ് ചെയ്യുന്നത്, ഓരോ തവണയും വേറെവേറെ ഫീസ് അടയ്‌ക്കേണ്ടി വരുന്നത് ഡീലർമാർക്കും വാഹന ഉടമകൾക്കും കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു. വാഹനം വിറ്റ് ആഴ്ചകൾ കഴിഞ്ഞിട്ടും ഉടമസ്ഥാവകാശം മാറ്റിനൽകാൻ സാധിക്കാത്തത് ഗുരുതരമായ നിയമപ്രശ്നങ്ങൾക്കും വഴിവെക്കുന്നുണ്ട്. വിറ്റ വാഹനം പിന്നീട് ഏതെങ്കിലും കേസുകളിലോ അപകടങ്ങളിലോ പെട്ടാൽ പഴയ ഉടമസ്ഥൻ കേസിൽ കുടുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നൂറുകണക്കിന് അപേക്ഷകൾ ആണ് തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. മോട്ടോർ വാഹന വകുപ്പും സർക്കാരും സാങ്കേതിക തടസ്സം നീക്കി നടപടികൾ വേഗത്തിൽ ആക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!