രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി
ചെറുപുഴ: മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി ആര്‍ രാജേഷിന്റെ മൃതദേഹം ലഭിച്ചു. തേജസ്വിനി പുഴയ്ക്ക് നടടുവിലെ തുരുത്തില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. കേരള, കര്‍ണടാക വനംവകുപ്പ് സംയുക്ത സംഘം കര്‍ണാടക വനത്തില്‍ ഇന്ന് രാവില തിരച്ചില്‍ ആരംഭിച്ചിരുന്നു.
