ലഷ്‌കർ ഭീകരൻ യൂസുഫ് അഫ്രീദി പാകിസ്താനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്തനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ലഷ്‌കറെ ത്വയ്ബ (LeT) ഭീകര സംഘടനയുടെ കമാൻഡർ ഷെയ്ഖ് യൂസഫ് അഫ്രീദി അജ്ഞാതരായ തോക്കുധാരികളാൽ വെടിയേറ്റു കൊല്ലപ്പെട്ടു. ലഷ്‌കർ കമാൻഡർ ഹാഫിസ് സയീദിന്റെ അടുത്ത ആളായിരുന്ന അഫ്രീദി. ഇയാൾക്ക് രക്ഷപ്പെടാൻ യാതൊരു അവസരവും നൽകാതെ അക്രമികൾ നിരവധി തവണ വെടിയുതിർത്തുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ ലഷ്കറിന്റെ പ്രവർത്തനങ്ങളിൽ അഫ്രീദി ഒരു പ്രധാന കണ്ണിയായി കണക്കാക്കപ്പെട്ടിരുന്നു.
അടുത്തിടെയായി പാകിസ്താനിൽ പ്രമുഖ ഭീകരർക്ക് നേരെ സമാനമായ ആക്രമണ പരമ്പരകൾ നടന്നുവരുന്നുണ്ട്.. കഴിഞ്ഞ മാസം, പാകിസ്താനിലെ ലാഹോറിൽ ഒരു ടിവി സ്റ്റേഷന് പുറത്ത്, ലഷ്‌കർ സ്ഥാപകാംഗം ആമിർ ഹംസയെ അജ്ഞാത തോക്കുധാരി ആക്രമിച്ചിരുന്നു. ഇയാൾക്ക് പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് വിവരം. അതിനുമുമ്പ്, ജയ്‌ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസ്ഹറിന്റെ ജ്യേഷ്ഠൻ മുഹമ്മദ് താഹിർ അൻവർ പാകിസ്താനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു.
