പടക്കം വെച്ച ചക്ക തിന്ന് ആന ചരിഞ്ഞു; വയോധികൻ അറസ്റ്റിൽ
കൊച്ചി: പടക്കം വെച്ച ചക്ക തിന്ന് ആന ചരിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ഉന്നതിയിലെ പൊട്ടനാനിക്കൽ വീട്ടിൽ ശശീന്ദ്രൻ (65) ആണ് പിടിയിലായത്. ചക്കയ്ക്കുള്ളിൽ സ്ഫോടക വസ്തു നിറച്ച് വന്യമൃഗങ്ങൾക്ക് ഇയാൾ ഭക്ഷണമായി നൽകിയെന്ന് വനംവകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു. പ്രതിയെ ചോദ്യം ചെയ്തു വരുകയാണ്.
