വൈറൽ പൊലീസുകാരി സബൂറക്ക് ഇനി പ്രദീപ് കുമാർ കൂട്ട്! വിവാഹം രജിസ്റ്റർ ഓഫീസിൽ
സമൂഹ്യമാദ്ധ്യമങ്ങളിലെ വൈറൽ താരം സീനിയർ സിവിൽ പൊലീസ് ഓഫീസർ സബൂറ ബീഗം വിവാഹിതയായി. ശാന്തിനഗർ എസ്.ബി.ഐ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ പ്രദീപ് കുമാറാണ് വരൻ. ആര്യനാട് രജിസ്റ്റർ ഓഫീസിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിവാഹം.
തത്സമയം ചിത്രരചനയിലൂടെയാണ് സബൂറ സമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായത്. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത് മുന്നേറിയ സബൂറയ്ക്ക് പുനർവിവാഹം ജീവിതത്തിന്റെ ഒരു പുതിയ തുടക്കം കൂടിയായിരുന്നു. നെടുമങ്ങാട് പുതുക്കുളങ്ങര സ്വദേശി സബൂറ മലപ്പുറം എംസ്പിയിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറാണ്.
