പൈലറ്റിനെ ആരെങ്കിലും കണ്ടെത്തി തരുമോ?…പ്ലീസ്’; ഭരണകൂടമാറ്റം ലക്ഷ്യമിട്ടവരുടെ ചോദ്യം, ട്രംപിന് ട്രോള്‍

Share our post

യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ ട്രോളി ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തെ ‘തന്ത്രമില്ലാത്ത യുദ്ധം’എന്നാണ് ഗാലിബാഫ് വിശേഷിപ്പിച്ചത്. ഒരു ദിവസം എഫ് 15,എ–10 എന്നീ രണ്ട് യുഎസ് സൈനിക വിമാനങ്ങളും, രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് ഈ പരിഹാസം.

‘തുടര്‍ച്ചയായി 37തവണ ഇറാനെ പരാജയപ്പെടുത്തിയ ശേഷമാണ് അവര്‍ ആരംഭിച്ച ബ്രില്ല്യന്റായ ‘തന്ത്രമില്ലാത്ത യുദ്ധം’ ആരംഭിച്ചത്. ആദ്യം ലക്ഷ്യമിട്ട ഇറാനിലെ ഭരണകൂട മാറ്റത്തില്‍ നിന്നും ഞങ്ങളുടെ പൈലറ്റിനെ ആരെങ്കിലും കണ്ടെത്തി തരാമോ, പ്ലീസ് എന്ന ചോദ്യത്തിലേക്ക് അവര്‍ തരം താഴ്ത്തപ്പെട്ടിരിക്കുന്നുവെന്ന് ഗാലിബാഫ് പറയുന്നു. ‘വൗ, ബുദ്ധിശാലികള്‍ തന്നെ’ എന്ന് കൂടി പറഞ്ഞാണ് ഗാലിബാഫ് തന്‍റെ എക്സ് കുറിപ്പ് അവസാനിപ്പിക്കുന്നത്

ആറാഴ്ച പിന്നിട്ട ഇസ്രയേല്‍–യുഎസ് സംയുക്ത സൈനിക നീക്കത്തില്‍ ഇറാന് പ്രധാന നേതാക്കളേയും ഉദ്യോഗസ്ഥരേയും നഷ്ടമായിരുന്നു. ആയത്തുല്ല അലി ഖമനയിക്ക് പിന്നാലെ പ്രതിരോധ മന്ത്രി അസീസ് നസീർസാദെ, മുഹമ്മദ് ഷിറാസി, അലി സംഖാനി, ഹുസൈൻ ജബൽ അമേലിയൻ തുടങ്ങിയ പ്രമുഖ നേതാക്കളും കൊല്ലപ്പെട്ടിരുന്നു. ഖമനയിയുടെ മരണത്തിനു ശേഷം പരമോന്നത പദവി ഏറ്റെടുത്ത മകന്‍ മുജ്തബ ഖമനയി അമേരിക്കയേയും ഇസ്രയേലിനേയും മുട്ടുകുത്തിക്കും വരെ ആക്രമണം തുടരുമെന്നും പ്രഖ്യാപിച്ചിരുന്നു. അധിനിവേശ ശക്തികളുടെ കീഴടങ്ങള്‍ വരെ പോരാടുമെന്ന് ഇന്നലെയും ഇറാന്‍ വക്താക്കളുടെ പ്രഖ്യാപനങ്ങള്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!