Connect with us

Social

ഇൻ ആപ്പ് ഡയലർ; ഇനി നമ്പർ ഡയൽ ചെയ്ത് കോൾ ചെയ്യാം; വാട്സ്ആപ്പിൽ പുതിയ ഫീച്ചർ വരുന്നൂ

Published

on

Share our post

വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നു. വാട്സ്ആപ്പിന് ഉള്ളിൽ നിന്നുകൊണ്ട് തന്നെ നമ്പർ ഡയൽ ചെയ്ത് ആളുകളെ കോൾ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് ഉടൻ അവതരിപ്പിക്കാനൊരുങ്ങുന്നത്. എന്നാൽ എപ്പോഴാകും ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങുക എന്നകാര്യം വ്യക്തമാക്കിയിട്ടില്ല.

ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായുള്ള 2.24.9.28 അ‌പ്ഡേഷനിൽ ഈ ഫീച്ചർ ഉണ്ടെന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ വാട്സ്ആപ്പ് കോളിങ് സൗകര്യം നൽകുന്നുണ്ട്. എന്നാൽ സേവ് ചെയ്തിരിക്കുന്ന കോൺടാക്ടുകളെ മാത്രമാണ് വിളിക്കാൻ സാധിക്കുക. എന്നാൽ ഈ പോരായ്മ മറികടക്കാൻ ഒരു ഇൻ ആപ്പ് ഡയലർ വാട്സ്ആപ്പ് ഒരുക്കിയിരിക്കുന്നതായാണ് റിപ്പോർട്ട്.

വാട്സ്ആപ്പിനുള്ളിൽ നിന്നുകൊണ്ടു തന്നെ നമ്പർ ഡയൽ ചെയ്ത് ആളുകളെ വിളിക്കാൻ ഈ പുതിയ ഇൻ ആപ്പ് ഡയലർ ഫീച്ചറിലൂടെ സാധിക്കും. ചക്കരക്കൽ വാർത്ത. വാട്സ്ആപ്പിലെ പുതിയ ഡയലർ എങ്ങനെയായിരിക്കുമെന്നതിൻ്റെ സൂചന നൽകുന്ന സ്‌ക്രീൻഷോട്ടും വാബീറ്റഇൻഫോ പുറത്തുവിട്ടിട്ടുണ്ട്. ഇൻ ആപ്പ് ഡയലർ കൂടാതെ കോൺടാക്റ്റുകളും ഗ്രൂപ്പുകളും ക്രമീകരിക്കാനുള്ള ഒരു ഓപ്ഷനും ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് തയാറാക്കുന്നുണ്ട് എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.


Share our post

Social

സ്‌ക്രീന്‍ഷോട്ടുകള്‍ക്ക് വിലക്ക്; അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

Published

on

Share our post

ഉപയോക്താക്കളുടെ സുരക്ഷ പരിഗണിച്ച് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയുന്നതാണ് പുതിയ ഫീച്ചര്‍.

ഉപയോക്താക്കളെ മറ്റുള്ളവരുടെ പ്രൊഫൈല്‍ ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ നിന്ന് ബ്ലോക്ക് ചെയ്യുന്നതാണ് ഫീച്ചര്‍. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ പ്രൊഫൈല്‍ ഫോട്ടോകള്‍ സേവ് ചെയ്യാനോ അവയുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുക്കാനോ കഴിയില്ല.


Share our post
Continue Reading

Social

വാട്‌സാപ്പ് കോളുകള്‍ സുഖകരമാവും; പുതിയ ഓഡിയോ കോള്‍ ബാര്‍ അവതരിപ്പിച്ചു

Published

on

Share our post

സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം തന്നെ വീഡിയോ, ഓഡിയോ കോളുകള്‍ക്ക് വേണ്ടിയും ലക്ഷക്കണക്കിനാളുകള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് വാട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ ലഭ്യമായ ഈ സൗകര്യം ഇപ്പോള്‍ ഐഒഎസിലും അവതരിപ്പിച്ചു.

കോളുകള്‍ക്കിടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ സൗകര്യം അവതരിപ്പിക്കുന്നത്. ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ് ലിസ്റ്റിന് മുകളിലായി പുതിയ ഓഡിയോ കോള്‍ ബാര്‍ കാണാനാവും. പ്രധാന സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകള്‍ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനും സാധിക്കും.

മുമ്പ് ഈ കോള്‍ ബാറില്‍ ടാപ്പ് ചെയ്ത് പ്രധാന്‍ ഓഡിയോ കോള്‍ സ്‌ക്രീനിലേക്ക് പോയാല്‍ മാത്രമേ ഇതെല്ലാം സാധിച്ചിരുന്നുള്ളൂ.

ആന്‍ഡ്രോയിഡിലും വാട്‌സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്കും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് എന്നാണ് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വാട്‌സാപ്പിന്റെ ഐഒഎസ് സ്റ്റേബിള്‍ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ട്.


Share our post
Continue Reading

Social

ഗൂഗിൾ വാലറ്റ് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു, ഗൂഗിൾ പേയ്ക്ക് എന്ത് സംഭവിക്കും

Published

on

Share our post

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍. രാജ്യത്തെ ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കാണ് വാലറ്റ് ആപ്പ് ലഭ്യമാവുക. ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള ഒരു ആപ്പ് ആണിത്. ഡിജിറ്റല്‍ കാര്‍ കീ, മൂവി ടിക്കറ്റുകള്‍, റിവാര്‍ഡ് കാര്‍ഡുകള്‍ എന്നിവയെല്ലാം സൂക്ഷിക്കാന്‍ ഗൂഗിള്‍ വാലറ്റ് ഉപയോഗിച്ച് സാധിക്കും.

പേപ്പറില്‍ നിന്ന് ഡിജിറ്റലിലേക്കുള്ള യാത്ര സുഗമമാക്കുന്നതിലാണ് തങ്ങളുടെ ശ്രദ്ധയെന്ന് ആന്‍ഡ്രോയിഡ് ജിഎമ്മും ഇന്ത്യ എഞ്ചിനീയറിങ് ലീഡുമായ റാം പപാറ്റ്‌ല പറഞ്ഞു. പി.വി.ആര്‍ ഇനോക്‌സ്, മേക് മൈ ട്രിപ്പ്, എയര്‍ ഇന്ത്യ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ബിഎംഡബ്ല്യൂ ഉള്‍പ്പടെ 20 സ്ഥാപനങ്ങള്‍ വാലറ്റിന് വേണ്ടി ഗൂഗിളുമായി സഹകരിക്കുന്നുണ്ട്. കൂടുതല്‍ സ്ഥാപനങ്ങള്‍ ഭാവിയില്‍ പങ്കാളികളാവും.

പണമിടപാടുകള്‍ നടത്താനുള്ള സൗകര്യം ഇന്ത്യയിലെ ഗൂഗിള്‍ വാലറ്റില്‍ ഉണ്ടാവില്ല. അതിനായി ഗൂഗിളിന്റെ ജി പേ ആപ്പ് ഇന്ത്യയില്‍ ലഭ്യമാണ്. ജിപേ ആപ്പ് വാലറ്റുമായി ലയിപ്പിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടാവില്ലെന്ന് കമ്പനി വ്യക്തമാക്കി. പണമിടപാടുകളല്ലാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ളതാണ് വാലറ്റ്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഇപ്പോള്‍ വാലറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഐഫോണില്‍ വാലറ്റ് ആപ്പ് അവതരിപ്പിക്കില്ല. ഇന്ത്യയില്‍ ലഭ്യമായ കൂടുതല്‍ സേവനങ്ങള്‍ ഗൂഗിളുമായി സഹകരിക്കുന്നതോടെ വാലറ്റ് ആപ്പ് ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനകരമാവും

2011 ല്‍ ഒരു പേമന്റ് ആപ്പ് എന്ന നിലയില്‍ ഗൂഗിള്‍ വാലറ്റ് അവതരിപ്പിച്ചത്. ടാപ് റ്റു പേ സംവിധാനത്തോടുകൂടിയുള്ളതായിരുന്നു ഇത്. എന്നാല്‍ 2015 ല്‍ ഗൂഗിള്‍ വാലറ്റിന് പകരമായി ആന്‍ഡ്രോയിഡ് പേ ആപ്പ് അവതരിപ്പിച്ചു. 2018 ല്‍ ഗൂഗിള്‍ വാലറ്റും ആന്‍ഡ്രോയിഡ് പേയും ലയിപ്പിച്ചാണ് ഗൂഗിള്‍ പേ ആരംഭിച്ചത്. കോണ്‍ടാക്റ്റ് ലെസ് പേമെന്റ് ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഇതിലുണ്ട്.

ഇന്ത്യയില്‍ വില്‍ക്കുന്ന പിക്‌സല്‍ ഫോണുകളില്‍ വാലറ്റ് ആപ്പ് പ്രീലോഡ് ചെയ്ത് ലഭിക്കും. എളുപ്പം ഉപയോഗിക്കുന്നതിന് ലോക്ക് സ്‌ക്രീന്‍ ഷോര്‍ട് കട്ടായി വാലറ്റ് ഉള്‍പ്പെടുത്താനാവും. 97 ശതമാനം ആന്‍ഡ്രോയിഡ് ഉപഭോക്താക്കളുള്ള ഇന്ത്യയില്‍ വാലറ്റിന് കൂടുതല്‍ സ്വീകാര്യത നേടാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.


Share our post
Continue Reading

Kerala3 hours ago

വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റിൽ 

Kerala3 hours ago

നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ

PERAVOOR3 hours ago

പാല ജി.എച്ച്.എസ്.എസിൽ ഫോക്കസ് പോയന്റ്

Kannur5 hours ago

കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ് നാളെ വരെ രജിസ്റ്റര്‍ ചെയ്യാം

Kannur5 hours ago

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

Kerala5 hours ago

ഹജ്ജ്: കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 21-ന്

Kerala5 hours ago

‘മോർഫ്‌ ചെയ്‌ത് നഗ്ന ചിത്രം പ്രചരിപ്പിക്കും’; വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത്‌ ലീഗ്‌ നേതാവിനെതിരെ കേസ്

Breaking News5 hours ago

ഇരിട്ടി സ്വദേശിയായ 17-കാരനെ കാണ്മാനില്ലെന്ന് പരാതി

India6 hours ago

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്; മെയ് 20 വരെ അപേക്ഷിക്കാം

Kerala7 hours ago

ഗൂഗിള്‍ മാപ്പ് നോക്കി തെറ്റായ വഴിയില്‍ ഓടിച്ച കാറിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്; യുവതി അറസ്റ്റില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!