Connect with us

India

ഇൻ്റർനെറ്റ് ഇല്ലാതെ തന്നെ ഡാറ്റ കൈമാറാം; വാട്സാപ്പിൽ പുതിയ ഫീച്ചർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്

Published

on

Share our post

ന്യൂഡൽഹി: ഇൻ്റർനെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍ മുതലായവ പങ്കിടാന്‍ കഴിയുന്ന ഒരു പുതിയ ഫീച്ചര്‍ പുറത്തിറക്കാന്‍ വാട്സാപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇൻ്റർനെറ്റ് ഇല്ലാതെ എളുപ്പത്തില്‍ ഡാറ്റ പങ്കിടാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതിനുള്ള ഫീച്ചര്‍ പുറത്തിറക്കാനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് വാട്സാപ്പ് എന്നാണ് റിപ്പോര്‍ട്ട്. വാട്സാപ്പ് ഇതുവരെ ഈ ഫീച്ചറിനെ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുകയോ ഈ ഫീച്ചര്‍ പുറത്തിറക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലായതിനാല്‍ ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ഇത് ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കി പ്രവര്‍ത്തിക്കുന്ന നിലയിലാണ് ഈ ഫീച്ചര്‍ തയ്യാറാകുന്നത്. ഉപഭോക്താക്കള്‍ ഫോണിലെ ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കി ഷെയര്‍ഇറ്റ് പോലുള്ള ആപ്പുകള്‍ക്ക് സമാനമായ നിലയില്‍ ഓഫ്‌ലൈനില്‍ ഫയലുകള്‍ പങ്കിടുന്ന രീതിയാണ് പുതിയ ഫീച്ചറിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമീപത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനും ഫയലുകള്‍ പങ്കിടുന്നതിനും ബ്ലൂടൂത്ത് ഉപയോഗിക്കാന്‍ അപ്ലിക്കേഷനുകളെ പ്രാപ്തമാക്കുന്ന, ആന്‍ഡ്രോയിഡുകളില്‍ പൊതുവായുള്ള സിസ്റ്റം പെര്‍മിഷന്‍ അടിസ്ഥാനപ്പെടുത്തിയാവും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

സമീപത്തുള്ള ഉപകരണങ്ങള്‍ തിരിച്ചറിയുന്നതിനു പുറമേ, സിസ്റ്റം ഫയലുകളും ഫോണിന്റെ ഫോട്ടോ ഗാലറിയും ആക്സസ് ചെയ്യാന്‍ വാട്ട്‌സാപ്പിന് അനുമതി നൽകേണ്ടതുണ്ട്. ഷെയര്‍ ചെയ്യപ്പേടേണ്ട ഉപകരണങ്ങള്‍ കണക്റ്റ് ചെയ്യാന്‍ കഴിയുന്നത്ര അടുത്താണോ എന്ന് നിര്‍ണ്ണയിക്കാന്‍, ആപ്പിന് ലൊക്കേഷന്‍ അനുമതിയും ആവശ്യമാണ്. ഈ കൈമാറ്റ സംവിധാനം വളരെ സുരക്ഷിതമായിരിക്കുമെന്നും ഉറപ്പാക്കപ്പെട്ടിട്ടുണ്ട്. ഡാറ്റ പങ്കിടല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ട് കക്ഷികളുടെയും ഡാറ്റ സുരക്ഷിതമായി തുടരുന്നുവെന്നും അവയില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ലെന്നും ഉറപ്പാക്കാന്‍ പങ്കിട്ട ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നുവെന്നും ഈ ഫീച്ചര്‍ ഉറപ്പാക്കുന്നു. നിലവില്‍ വാട്സാപ്പിന്റെ ഉപയോക്താക്കള്‍ നിത്യേന നിരവധി തവണ വിവിധ മീഡിയ ഫയലുകളും ഡോക്യുമെന്റുകളും പങ്കിടുന്ന സാഹചര്യത്തില്‍ പുതിയ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Share our post

India

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്; മെയ് 20 വരെ അപേക്ഷിക്കാം

Published

on

Share our post

സംസ്ഥാനത്ത് 2023-2024ലെ അധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി അപേക്ഷിക്കുന്നതിന് ഒരു തവണ കൂടി അവസരം. പുതിയ അപേക്ഷകൾ മെയ്20 വരെ ഇ-ഗ്രാന്റ്സ് വെബ്‍സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക് സമർപ്പിക്കാവുന്നതാണ്. അർഹരായ എല്ലാ വിദ്യാർത്ഥികളും അപേക്ഷ ഓൺലൈനായി സമർപ്പിച്ചിട്ടുണ്ട് എന്ന് സ്ഥാപന മേധാവികൾ ഉറപ്പ് വരുത്തണണെന്നും നിർദേശം നൽകിയിട്ടുണ്ട്. സ്കോളർഷിപ്പിന് അപേക്ഷ നൽകാനായി മറ്റൊരു അവസരം ലഭിക്കുന്നതല്ലെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസർ അറിയിച്ചു.

കഴിഞ്ഞ വ‍ർഷം പട്ടിജാതി-വർഗ വിഭാഗം വിദ്യാർത്ഥികളുടെ പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് മാനദണ്ഡങ്ങൾ പരിഷ്കരിച്ചിരുന്നു. അന്ന് ഇറക്കിയ ഉത്തരവ് പ്രകാരം പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ കോഴ്സുകളും സ്കോളർഷിപ്പിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ, കേന്ദ്ര- സംസ്ഥാന യൂനിവേഴ്സിറ്റി- യു.ജി.സി അംഗീകാരമുള്ള സ്വയംഭരണ കോളജുകൾ, ഡീംഡ് യൂനിവേഴ്സിറ്റികൾ, സംസ്ഥാന കേന്ദ്ര സർക്കാർ അംഗീകരിച്ച സ്വകാര്യ യൂനിവേഴ്സിറ്റികളിലെ കോഴ്സുകളിൽ ചേരാം.

സംസ്ഥാന സർക്കാരിന്റെയോ, കേന്ദ്ര സർക്കാരിന്റെയോ അംഗീകാരമുള്ള യൂനിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സുപ്രീം കോടതി നിർദേശ പ്രകാരമുള്ള ഫീ ഫിക്സേഷൻ കമ്മിറ്റിയുടെ പരിധിയിൽ വരുന്നതുമായ സ്വകാര്യ പ്രഫഷണൽ സ്ഥാപനങ്ങളിലും സ്കോളർഷിപ്പോടെ പഠിക്കാം. 11, 12 ക്ലാസുകൾക്ക് അംഗീകാരമുള്ള സ്കൂളികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകാരമുള്ള ഡിപ്ലോമ കോഴ്സ് നടത്തുന്നതുമായ സ്ഥാപനങ്ങൾ, എൻ.എം.സി, എ.ഐ.സി.ടി.ഇ തുടങ്ങിയ അംഗീകൃത ഏജൻസികൾ, സംസ്ഥാന – കേന്ദ്ര സർക്കാറുകൾ നിശ്ചയിച്ചിട്ടുള്ള മറ്റ് നിയന്ത്രണ ഏജൻസികൾ അഫിലിയേറ്റ് അംഗീകരിച്ച കോഴ്സുകൾക്കും സ്ഥാപനങ്ങളിലും സ്കോളർഷിപ്പോടെ പഠിക്കാം.


Share our post
Continue Reading

India

സ്പാം കോളുകള്‍ തടയും; മാര്‍ഗനിര്‍ദേശങ്ങളുടെ കരട് തയ്യാറാക്കി കേന്ദ്ര സമിതി

Published

on

Share our post

ന്യൂഡല്‍ഹി: സ്പാം കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും തടയിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ വാണിജ്യ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഫോണ്‍ വിളികളും സന്ദേശങ്ങളും പരിശോധിക്കുന്നതിനും തടയുന്നതിനുമുള്ള മാര്‍ഗ നിര്‍ദേശങ്ങളുടെ കരട് തയ്യാറായതായി റിപ്പോര്‍ട്ടുകള്‍.

മേയ് 10 ന് ഉപഭോക്തൃകാര്യ മന്ത്രാലയം രൂപീകരിച്ച കമ്മറ്റി ഇതില്‍ ചര്‍ച്ച നടത്തിയിരുന്നു. മന്ത്രാലയം സെക്രട്ടറി നിധി ഖാരേയുടെ നേതൃത്വത്തിവാണ് ചര്‍ച്ച നടത്തിയത്. ടെലികോം വകുപ്പ്, ട്രായ്, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ബി.എസ്എന്‍.എല്‍, വോഡഫോണ്‍, റിലയന്‍സ്, എയര്‍ടെല്‍ എന്നിവരുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്കെത്തുന്ന കോളുകളുടെ ഉചിതമായ ഉപയോഗം, ഏതെല്ലാം ആവശ്യപ്പെടാത്തതും അനാവശ്യവുമാണെന്ന് വേര്‍തിരിക്കാനും, നിയമ ലംഘനം നടത്താത്തവയാണെന്ന് ഉറപ്പുവരുത്താനുമെല്ലാമുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചര്‍ച്ചയുടെ ഭാഗമായി കമ്മറ്റിയില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ഗൈഡ്‌ലൈന്‍സ് ഫോര്‍ അണ്‍ സോളിസിറ്റഡ് ആന്റ് അണ്‍വാറന്റഡ് ബിസിനസ് കമ്മ്യൂണിക്കേഷന്‍, 2024’ ന്റെ അന്തിമ രൂപം അവതരിപ്പിക്കുക. ഫെബ്രുവരിയില്‍ ഉപഭോക്തൃ മന്ത്രാലയം രൂപം നല്‍കിയ സബ് കമ്മിറ്റിയാണ് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിയത്.

സ്പാം കോളുകള്‍ തടയുന്നതിന് ട്രായിയും ടെലികോം വകുപ്പും ഇതുവരെ സ്വീകരിച്ച നടപടികള്‍ക്ക് കാര്യമായ ഫലം കാണാനായിട്ടില്ലെന്നാണ് നിരീക്ഷണം. ഈ വര്‍ഷം ആദ്യം, ഫോണ്‍ വിളിക്കുന്ന എല്ലാവരുടെയും പേരുകള്‍ ഫോണില്‍ പ്രദര്‍ശിപ്പിക്കണം എന്ന് ട്രായ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന് പുറമെ 2018 ലെ ടെലികോം കൊമേര്‍ഷ്യല്‍ കമ്മ്യൂണിക്കേഷന്‍സ് കസ്റ്റമര്‍ പ്രിഫറന്‍സ് റെഗുലേഷന്‍സിന് കീഴില്‍ ഒരു ഡിജിറ്റല്‍ കണ്‍സന്റ് അക്വിസിഷന്‍ സംവിധാനം അവതരിപ്പിക്കാനും ട്രായ് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


Share our post
Continue Reading

India

ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Published

on

Share our post

ഗസാ സിറ്റി: ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. യുഎന്‍ സന്നദ്ധ പ്രവര്‍ത്തകനായ വൈഭവ് അനില്‍ കാലെ ആണ് കൊല്ലപ്പെട്ടത്. യു.എന്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ച വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് അനിൽ കൊല്ലപ്പെട്ടത്. റഫയില്‍നിന്ന് ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആസ്പത്രിയിലേക്ക് പോവുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

മുൻ ഇന്ത്യൻ സൈനികനായ വൈഭവ് അനില്‍ കാലെ കഴിഞ്ഞ മാസമാണ് ഗസയിലെ യു എന്നിന്റെ സുരക്ഷാ സേവന കോ ഓഡിനേറ്ററായി പ്രവര്‍ത്തനം ആരംഭിച്ചത്. കാറില്‍ യു.എന്‍ ദൗത്യം എന്ന് വ്യക്തമാക്കുന്ന അടയാളങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടും ഇസ്രയേല്‍ ആക്രമണത്തിന് വിധേയമാവുകയായിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോർട്ട് ചെയ്തു. വെളുത്ത നിറത്തിലുള്ള വാനിന്റെ പിന്‍വശത്തെ ഗ്ലാസില്‍ ബുള്ളറ്റ് തുളച്ചുകയറിയതിന്റെ പാടുകള്‍ ദൃശ്യമാണ്. വാഹനത്തിന്റെ മുന്‍ഭാഗത്തും വാതിലുകളിലുമെല്ലാം യു.എന്‍ പതാക പതിപ്പിച്ചിരുന്നു.


Share our post
Continue Reading

PERAVOOR19 mins ago

പാല ജി.എച്ച്.എസ്.എസിൽ ഫോക്കസ് പോയന്റ്

Kannur2 hours ago

കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ് നാളെ വരെ രജിസ്റ്റര്‍ ചെയ്യാം

Kannur2 hours ago

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

Kerala2 hours ago

ഹജ്ജ്: കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 21-ന്

Kerala2 hours ago

‘മോർഫ്‌ ചെയ്‌ത് നഗ്ന ചിത്രം പ്രചരിപ്പിക്കും’; വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത്‌ ലീഗ്‌ നേതാവിനെതിരെ കേസ്

Breaking News2 hours ago

ഇരിട്ടി സ്വദേശിയായ 17-കാരനെ കാണ്മാനില്ലെന്ന് പരാതി

India3 hours ago

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്; മെയ് 20 വരെ അപേക്ഷിക്കാം

Kerala4 hours ago

ഗൂഗിള്‍ മാപ്പ് നോക്കി തെറ്റായ വഴിയില്‍ ഓടിച്ച കാറിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്; യുവതി അറസ്റ്റില്‍

India5 hours ago

സ്പാം കോളുകള്‍ തടയും; മാര്‍ഗനിര്‍ദേശങ്ങളുടെ കരട് തയ്യാറാക്കി കേന്ദ്ര സമിതി

India5 hours ago

ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!