Connect with us

Kerala

2024ലെ ഹയർ സെക്കൻഡറി പരീക്ഷ വിജ്ഞാപനം വന്നു: ഫീസ് വിവരങ്ങൾ അറിയാം

Published

on

Share our post

തിരുവനന്തപുരം : 2024ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ചിൽ നടക്കുന്ന പരീക്ഷകളുടെ വിജ്ഞാപനം http://dhsekerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. പിഴ കൂടാതെ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി 26/10/23,

20 രൂപ ഫൈനോടുകൂടി 02/11/2023, പ്രതിദിനം 5 രൂപ അധിക ഫൈനോടെ 09/1/2023, 600 രൂപ സൂപ്പർ ഫൈനോടുകൂടി 16/11/2023 തീയതി വരെയും ഫീസ് അടയ്‌ക്കാം.


Share our post

Kerala

39 തസ്തികളില്‍ പി.എസ്‌.സി വിജ്ഞാപനം; ഹിന്ദി, കൊമേഴ്‌സ് എച്ച്.എസ്.എസ്.ടി. ഉൾപ്പെടെ ഒഴിവുകൾ

Published

on

Share our post

തിരുവനന്തപുരം: ഹിന്ദി, കൊമേഴ്‌സ് ഹയർസെക്കൻഡറി അധ്യാപകർ, ബിവറേജസ് കോർപ്പറേഷനിൽ കംപ്യൂട്ടർ പ്രോഗ്രാമർ കം ഓപ്പറേറ്റർ തുടങ്ങി 39 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം തയ്യാറായി. ജൂൺ ഒന്നിനുള്ള ഗസറ്റിൽ പ്രസിദ്ധീകരിക്കും. ജൂലായ് മൂന്നുവരെ അപേക്ഷിക്കാൻ സമയം നൽകും. ‘മാതൃഭൂമി തൊഴിൽവാർത്ത’യിലും വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കും.

മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (ഓഫ്താൽമോളജി), എൻജിനിയറിങ് കോളേജുകളിൽ കംപ്യൂട്ടർ പ്രോഗ്രാമർ, വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ (ഇലക്‌ട്രിക്കൽ), കെ.എം.എം.എലിൽ ജൂനിയർ അനലിസ്റ്റ് തുടങ്ങിയവയാണ് വിജ്ഞാപനം തയ്യാറായ മറ്റ് പ്രധാന തസ്തികകൾ.

മരാമത്ത്/ജലസേചന വകുപ്പുകളിൽ ഓവർസിയർ/ഡ്രാഫ്‌റ്റ്‌സ്‌മാൻ, തുറമുഖവകുപ്പിൽ ഇലക്‌ട്രീഷ്യൻ, സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ട്രേഡ്‌സ്‌മാൻ, ടൂറിസം വകുപ്പിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തുടങ്ങി 12 തസ്തികകളുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിന് പി.എസ്.സി. യോഗം അനുമതി നൽകി. ജലഗതാഗതവകുപ്പിൽ ഇലക്‌ട്രീഷ്യൻ, സംഗീത കോളേജിൽ വയലിൻ ലക്ചറർ, അച്ചടിവകുപ്പിൽ സീനിയർ സൂപ്രണ്ട് തുടങ്ങി എട്ട് തസ്തികകൾക്കുള്ള ചുരുക്കപ്പട്ടിക വൈകാതെ പ്രസിദ്ധീകരിക്കും.


Share our post
Continue Reading

Kerala

സാമൂഹിക പ്രവർത്തകയായ പ​ത്മ​ശ്രീ ബിരുബല രാഭ അന്തരിച്ചു

Published

on

Share our post

ഗു​വാ​ഹ​തി : അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും അ​നാ​ചാ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ പ​ട​പൊ​രു​തി​യ അ​സ​മി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യും പ​ത്മ​ശ്രീ പു​ര​സ്‌​കാ​ര ജേ​താ​വു​മാ​യ ബി​രു​ബ​ല രാ​ഭ (75) അ​ന്ത​രി​ച്ചു. ഗു​വാ​ഹ​തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​സ്​പ​ത്രി​യി​ൽ അ​ർ​ബു​ദ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ​യാ​ണ് അ​ന്ത്യം.

അ​സ​മി​ൽ ദു​ർ​മ​ന്ത്ര​വാ​ദ നി​രോ​ധ​ന നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ൽ ബി​രു​ബ​​ല മു​ഖ്യ പ​ങ്കു​വ​ഹി​ച്ചു. അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക തി​ന്മ​ക​ൾ​ക്കു​മെ​തി​രെ പോ​രാ​ടാ​ൻ 2012ൽ ​അ​വ​ർ ‘മി​ഷ​ൻ ബി​രു​ബ​ല’ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​ക്ക് രൂ​പം​ന​ൽ​കി. 2021ലാ​ണ് രാ​ജ്യം പ​ത്മ​ശ്രീ ന​ൽ​കി ആ​ദ​രി​ച്ച​ത്.2005ൽ ​സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദി ​സ്വി​സ് പീ​സ് എ​ന്ന സം​ഘ​ട​ന സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​​ബേ​ൽ സ​മ്മാ​ന​ത്തി​ന് ബി​രു​ബ​ല​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്തി​രു​ന്നു. ഗു​വാ​ഹ​തി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ഓ​ണ​റ​റി ഡോ​ക്ട​റേ​റ്റ് ല​ഭി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് മ​ക്ക​ളു​ണ്ട്. അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ, കേ​ന്ദ്ര​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സോ​നോ​വാ​ൾ തു​ട​ങ്ങി​യ​വ​ർ ബി​രു​ബ​ല​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.


Share our post
Continue Reading

Kerala

വേഷമഴിച്ചുവെച്ച് ആറുപതിറ്റാണ്ടുകൾ; വീണ്ടും കഥകളി അരങ്ങിലെത്തി ദേവയാനി ദേവി

Published

on

Share our post

മാവേലിക്കര: കണ്ടിയൂർ നീലമന വിഷ്ണുനിലയം സി.എസ് ദേവയാനി ദേവി 62 വർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും കഥകളി അരങ്ങിലെത്തിയത് കഥകളിയാസ്വാദകർക്കു നവ്യാനുഭവമായി. മാവേലിക്കര തമിഴ് ബ്രാഹ്മണ സമൂഹ മഠത്തിൽ അരങ്ങേറിയ പൂതനാമോക്ഷം കഥകളിയിൽ ലളിത-പൂതനവേഷങ്ങളിലാണു ദേവയാനിയെത്തിയത്.

കഥകളി നടനും പാട്ടുകാരനും മേളവിദ്വാനുമായ എറണാകുളം പെരുമ്പാവൂർ പുന്നയം ചന്ദ്രമന ഇല്ലത്ത് സിജി ശ്രീധരൻ നമ്പൂതിരിയുടെയും മീനച്ചിൽ തോവണം കോട്ടില്ലത്ത് സാവിത്രി അന്തർജനത്തിന്റെയും മകളായി ജനിച്ച ദേവയാനി സ്കൂൾ വിദ്യാർഥിനിയായിരിക്കെ കുചേലവൃത്തം കഥകളിയിൽ രുക്മിണീ വേഷത്തിലാണ് അരങ്ങേറ്റം നടത്തിയത്. നളചരിതം, കിരാതം, ദുര്യോധനവധം, പൂതനാമോക്ഷം, കീചകവധം തുടങ്ങി വിവിധ ആട്ടക്കഥകളിൽ ഹരിപ്പാട് രാമകൃഷ്ണൻ, ഗുരു ചെങ്ങന്നൂർ, കലാമണ്ഡലം കൃഷ്ണൻനായർ തുടങ്ങിയ പ്രമുഖ കലാകാരന്മാർക്കൊപ്പം വേഷമണിഞ്ഞു.

എട്ടാംക്ലാസിൽ പഠിക്കവേ ജില്ലാ കലോത്സവ വിജയിയായി സംസ്ഥാന കലോത്സവത്തിലും പങ്കെടുത്തു. തുടർന്ന് കഥകളി അരങ്ങിൽനിന്നു വിടപറഞ്ഞിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും കഥകളി വേഷമിടുകയായിരുന്നു. മക്കളുടെയും കൊച്ചുമക്കളുടെയും ആഗ്രഹപ്രകാരമാണ് കഴിഞ്ഞദിവസം വീണ്ടും അരങ്ങിലെത്തിയത്.


Share our post
Continue Reading

PERAVOOR53 mins ago

പേരാവൂരിൽ കുഴൽക്കിണറുകൾ മൂലം വീട്ടുകിണറുകൾ വറ്റി; കളക്ടർക്ക് പരാതിയുമായി കുടുംബങ്ങൾ

Kerala1 hour ago

39 തസ്തികളില്‍ പി.എസ്‌.സി വിജ്ഞാപനം; ഹിന്ദി, കൊമേഴ്‌സ് എച്ച്.എസ്.എസ്.ടി. ഉൾപ്പെടെ ഒഴിവുകൾ

Kerala2 hours ago

സാമൂഹിക പ്രവർത്തകയായ പ​ത്മ​ശ്രീ ബിരുബല രാഭ അന്തരിച്ചു

Kerala2 hours ago

വേഷമഴിച്ചുവെച്ച് ആറുപതിറ്റാണ്ടുകൾ; വീണ്ടും കഥകളി അരങ്ങിലെത്തി ദേവയാനി ദേവി

Kerala2 hours ago

വേനൽ മഴ കനിഞ്ഞില്ല, വയനാട്ടിൽ എട്ടുകോടിയുടെ കൃഷി നാശം; 288 ഹെക്ടറിലെ കുരുമുളക് ഉണങ്ങിപ്പോയി

Kerala3 hours ago

മിൽമ തൊഴിലാളി സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ

Kerala3 hours ago

കേരളാ പോലീസിൽ ആത്മഹത്യ കൂടുന്നു; കാരണങ്ങൾ അമിത ജോലിഭാരം,വിഷാദം, സമ്മർദ്ദം

Kerala3 hours ago

സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു

PERAVOOR3 hours ago

പേരാവൂരിൽ ഹജ്ജ് യാത്രയയപ്പും പ്രാർത്ഥനാ സദസ്സും

Kerala4 hours ago

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ വ്യാപക കോപ്പിയടി; 112 വിദ്യാര്‍ത്ഥികളുടെ ഫലം റദ്ദാക്കി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!