Connect with us

Kerala

ഓടുന്ന ട്രെയിനിൽ നിന്ന് രാത്രി കുറ്റിക്കാട്ടിൽ വീണ യുവതിയെ പൊലീസുകാർ രക്ഷിച്ചു

Published

on

Share our post

കളമശേരി: ട്രെയിനിൽ നിന്നു കുറ്റിക്കാട്ടിൽ വീണ് അബോധാവസ്ഥയിൽ കിടന്ന യുവതിയെ രക്ഷിച്ചത് പൊലീസ്. നെട്ടൂർ ഐ .എൻ. ടി .യു. സി ജംഗ്ഷന് സമീപം വെെലോപ്പിള്ളി വീട്ടിൽ സോണിയയെ(35) ആണ് എസ്. ഐ. കെ .എ നജീബ്, പൊലീസുകാരായ ആർ ശ്രീജിഷ്, ഷാബിൻ ഇബ്രാഹിം, ടി എ നസീബ് എന്നിവ‌ർ രക്ഷപ്പെടുത്തിയത്.

ബംഗളൂരു – തിരുവനന്തപുരം മാവേലി എക്‌സ്പ്രസിൽ നിന്ന് ഇന്നലെ പുലർച്ചെ 2.20നാണ് സോണിയ വീണത്. ഒരു സ്ത്രീ കളമശേരിയ്ക്കും ഇടപ്പള്ളിയ്ക്കും ഇടയിൽ വീണതായി ലോക്കോ പെെലറ്റ് കളമശേരി റെയിൽവേ സ്റ്റേഷനിൽ വിളിച്ചറിയിച്ചിരുന്നു.

തുടർന്ന് എസ് .ഐ നജീബും സംഘവും കളമശേരി മുതൽ ഇടപ്പള്ളി വരെ പാളത്തിലൂടെ നടന്ന് തിരഞ്ഞെങ്കിലും യുവതിയെ കണ്ടെത്തിയില്ല. തിരികെ പോകുമ്പോഴാണ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപത്തെ കുറ്റിക്കാട്ടിൽ കിടന്ന സോണിയയെ കണ്ടത്.

ഉടൻ എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആസ്പത്രിയിലെത്തിച്ചു. മുരളിയുടെയും കാർമിലിയുടേയും മകളായ സോണിയ പുനെയിൽ ഹോം നഴ്‌സാണ്. ജോലിസ്ഥലത്തുനിന്ന് വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് അപകടം സംഭവിച്ചത്. വയറിലും കാൽമുട്ടുകളിലും പരിക്കേറ്റിട്ടുണ്ട്.


Share our post

Kerala

വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റിൽ 

Published

on

Share our post

കൊച്ചി: കളമശ്ശേരിയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പൊലീസുകാരന്‍ അറസ്റ്റില്‍. എറണാകുളം റൂറല്‍ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കളമശ്ശേരി കുസാറ്റ് ക്യാമ്പസിന് സമീപം ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്നാണ് പരാതി. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് അനന്തനുണ്ണിയെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പൊലീസുകാരനെതിരെ വകുപ്പുതല നടപടി ഉണ്ടായേക്കും.


Share our post
Continue Reading

Kerala

നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ

Published

on

Share our post

യു.കെ വെയിൽസിലേക്ക്‌ നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ എറണാകുളത്തു നടക്കും. ജൂൺ ആറ് മുതൽ എട്ട് വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖങ്ങൾ. നഴ്‌സിങ്ങിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറ് മാസത്തെ പ്രവൃത്തി പരിചയവും വേണം. 
മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോ സർജറി, പെരി-ഓപ്പറേറ്റീവ്, റീഹാബിലിറ്റേഷൻ, ജനറൽ നഴ്‌സിങ്‌ സ്‌പെഷ്യാലിറ്റികളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
വിശദമായ സി.വി, ഐ.ഇ.എൽ.ടി എസ്/ഒ ഇ.ടി സ്‌കോർ കാർഡ്, പാസ്‌പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in , rcrtment.norka@kerala.gov.in എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക്‌ മേയ് 24-നകം അപേക്ഷിക്കണം.
വിവരങ്ങൾ www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.


Share our post
Continue Reading

Kerala

ഹജ്ജ്: കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 21-ന്

Published

on

Share our post

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം 21-ന് രാത്രി 12.05ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും. സംസ്ഥാന ഹജ്ജ് ക്യാമ്പ് കരിപ്പൂരില്‍ 20-ന് തുടങ്ങും. ആദ്യദിവസം എയര്‍ ഇന്ത്യ എക്‌സ്പ്രസ് മൂന്ന് ഹജ്ജ് സര്‍വീസുകളാണ് നടത്തുക. 21-ന് രാവിലെ എട്ടിന് രണ്ടാമത്തെ വിമാനവും വൈകീട്ട് മൂന്നിന് മൂന്നാമത്തെ വിമാനവും പുറപ്പെടും.

ജിദ്ദയിലേക്കു പുറപ്പെടുന്ന ഓരോ വിമാനത്തിലും 166 തീര്‍ഥാടകര്‍ യാത്രചെയ്യും. ജൂണ്‍ ഒമ്പതു വരെയായി 59 സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ എട്ടിന് നാലുവിമാനവും ഒമ്പതിന് ഒരു വിമാനവും സര്‍വീസ് നടത്തും. മറ്റു ദിവസങ്ങളില്‍ മൂന്ന് സര്‍വീസുകളാണുണ്ടാകുക.

9794 തീര്‍ഥാടകരെ കൊണ്ടുപോകുന്നതിനുള്ള സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിലവില്‍ 10371 പേര്‍ കരിപ്പൂരില്‍നിന്ന് ഹജ്ജിന് പോകുന്നുണ്ട്. നാലുവിമാനങ്ങള്‍ അധികസര്‍വീസ് നടത്തി മുഴുവന്‍പേരെയും ജിദ്ദയിലെത്തിക്കും. തീര്‍ഥാടകരുടെ വിശദമായ യാത്രാസമയക്രമം അടങ്ങിയ ഫ്‌ളൈറ്റ് മാനിഫെസ്റ്റ് പുറത്തിറക്കിയിട്ടില്ല.

ആദ്യ വിമാനത്തില്‍ പുറപ്പെടുന്നവര്‍ 20-ന് രാവിലെ 10നകം കരിപ്പൂരിലെ ഹജ്ജ് ക്യാമ്പിലെത്തണം. രണ്ടാമത്തെ വിമാനത്തില്‍ പോകുന്നവര്‍ ഉച്ചയ്ക്ക് 12 മണിക്കും മൂന്നാമത്തെസംഘം ഉച്ചയ്ക്ക് രണ്ടുമണിക്കും ഹജ്ജ് ക്യാമ്പിലെത്തണം.

കരിപ്പൂരിനു പുറമെ കണ്ണൂരില്‍ നിന്നും കൊച്ചിയില്‍നിന്നും ഹജ്ജ് സര്‍വീസുണ്ട്.കൊച്ചിയില്‍ നിന്ന് മേയ് 26നും കരിപ്പൂരില്‍ നിന്ന് ജൂണ്‍ ഒന്നിനുമാണ് സര്‍വീസ് തുടങ്ങുന്നത്.കൊച്ചിയില്‍നിന്ന് 4228 തീര്‍ഥാടകരും കണ്ണൂരില്‍ നിന്ന് 3112 തീര്‍ഥാടകരുമാണുള്ളത്.


Share our post
Continue Reading

Kerala1 hour ago

വിദ്യാര്‍ഥികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം; പൊലീസുകാരന്‍ അറസ്റ്റിൽ 

Kerala1 hour ago

നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന നഴ്‌സിങ് റിക്രൂട്ട്‌മെന്റ് ജൂണിൽ

PERAVOOR2 hours ago

പാല ജി.എച്ച്.എസ്.എസിൽ ഫോക്കസ് പോയന്റ്

Kannur3 hours ago

കുടുംബശ്രീ മൈന്‍ഡ് ബ്ലോവഴ്‌സ് നാളെ വരെ രജിസ്റ്റര്‍ ചെയ്യാം

Kannur3 hours ago

ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷിക്കാം

Kerala3 hours ago

ഹജ്ജ്: കരിപ്പൂരില്‍ നിന്നുള്ള ആദ്യ വിമാനം മെയ് 21-ന്

Kerala3 hours ago

‘മോർഫ്‌ ചെയ്‌ത് നഗ്ന ചിത്രം പ്രചരിപ്പിക്കും’; വനിതാ നേതാവിന്റെ പരാതിയിൽ യൂത്ത്‌ ലീഗ്‌ നേതാവിനെതിരെ കേസ്

Breaking News4 hours ago

ഇരിട്ടി സ്വദേശിയായ 17-കാരനെ കാണ്മാനില്ലെന്ന് പരാതി

India4 hours ago

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്; മെയ് 20 വരെ അപേക്ഷിക്കാം

Kerala5 hours ago

ഗൂഗിള്‍ മാപ്പ് നോക്കി തെറ്റായ വഴിയില്‍ ഓടിച്ച കാറിടിച്ച് ഏഴുപേര്‍ക്ക് പരിക്ക്; യുവതി അറസ്റ്റില്‍

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!