നിറയും സ്നേഹകുടുക്കകൾ ഒരുങ്ങും സ്നേഹക്കൂടുകൾ
പയ്യന്നൂർ: പയ്യന്നൂർ ബ്ലോക്കിലെ 254 യൂണിറ്റിലെ മൂവായിരത്തിലേറെ വീടുകളിലെ സമ്പ്യാദ്യകുടുക്കയിൽ നിക്ഷേപിക്കുന്ന സ്നേഹത്തുട്ടുകളുടെ മൂല്യത്തിൽ ഉയരുക മൂന്ന് നിർധന കുടുംബംഗങ്ങൾക്കുള്ള വീടുകൾ.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദിവസവും പൊതിച്ചോർ ശേഖരിച്ച് എത്തിച്ചുനൽകിയ ഡി.വൈ.എഫ്.ഐ പ്രവർത്തകൾ മറ്റൊരു മാതൃകാപ്രവർത്തനത്തിലൂടെ നിർധന കുടുംബങ്ങൾക്ക് തണലൊരുക്കാൻ ഒരുങ്ങുകയാണ്.
മൂന്ന് കുടുംബങ്ങൾക്ക് വീട് നിർമിക്കുന്നതിനാണ് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി “തണലൊരുക്കം യുവതയുടെ കരുതലിൽ’ പദ്ധതി നടപ്പാക്കുന്നത്.സമ്പാദ്യ കുടുക്കകൾ വഴി ലഭിക്കുന്ന പണം സ്വരൂപിച്ചായിരിക്കും നിർമാണം.
ഒരുവർഷത്തിനകം വീടുകൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബ്ലോക്ക് സെക്രട്ടറി വി കെ നിഷാദ് പറഞ്ഞു.
പദ്ധതി പ്രഖ്യാപനം കേന്ദ്ര കമ്മിറ്റിയംഗം എം. വിജിൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി. പി അനിഷ അധ്യക്ഷയായി.ജില്ലാസെക്രട്ടറി സരിൻ ശശി, ബ്ലോക്ക് സെക്രട്ടറി വി .കെ നിഷാദ്, സി വി രഹിനേജ്, സി ഷിജിൽ, ടി. സി .വി നന്ദകുമാർ, കെ. മനുരാജ് എന്നിവർ സംസാരിച്ചു.
