കൂ​ത്തു​പ​റ​മ്പ് കോ​ൺ​ഗ്ര​സ് ഓ​ഫി​സ് ആ​ക്ര​മ​ണം: നാ​ലു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

Share our post

കണ്ണൂർ: കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സാ​യ ഇ​ന്ദി​രാ​ഭ​വ​ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. പാ​ട്യം സ്വ​ദേ​ശി​ക​ളാ​യ സി.​ആ​ദ​ർ​ശ്, സി.​ അ​ക്ഷ​യ്, മാ​ങ്ങാ​ട്ടി​ടം സ്വ​ദേ​ശി​ക​ളാ​യ എം.​കെ.​ ഷെ​മി​ത്ത്, കെ.​ ശി​വി​ൻ എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൂ​ത്തു​പ​റ​മ്പ് ന​ഗ​ര​സ​ഭാ കാ​ര്യാ​ല​യ​ത്തി​ന് സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഓ​ഫി​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ബോ​ർ​ഡ് ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ക്ര​മി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്ന് പൊ​ലി​സി​ന് ല​ഭി​ച്ചി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!