Connect with us

Breaking News

വീണ്ടും മെഡലണിഞ്ഞ് ഒരു മലയാളി; ശ്രീജേഷിലൂടെ ഹോക്കിയിൽ ഇന്ത്യയ്ക്ക് അഭിമാന വെങ്കലം

Published

on

Share our post

ടോക്യോ: അവിശ്വസനീയം. ആവേശഭരിതം. അഭിമാനപൂരിതം. നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പിക് മെഡലണിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി. ടോക്യോ ഒളിമ്പിക്‌സില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യൻ പുരുഷ ടീം വെങ്കലം നേടിയത്. ഒരുവേളം ഒന്നിനെതിരേ മൂന്ന് ഗോളിന് പിന്നിട്ടുനിന്നശേഷമാണ് ഇന്ത്യ മൂന്ന് ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവന്നത്. 1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെയായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.

ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിയ്ക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. 

അവസാന സെക്കൻഡിൽ ജർമനിക്ക് ഒരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യൻ കീപ്പർ പി. ആർ. ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തി അക്ഷരാർഥത്തിൽ 130 കോടി ജനങ്ങളുടെ രക്ഷകനായി.

ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. ഈ വിജയത്തോടെ ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.

മത്സരം തുടങ്ങിയപ്പോള്‍ ജര്‍മനിയാണ് ആധിപത്യം പുലര്‍ത്തിയത്. മികച്ച കുറിയ പാസുകളുമായി ജര്‍മന്‍ പട കളം നിറഞ്ഞു. അതിന്റെ ഫലം രണ്ടാം മിനിട്ടില്‍ തന്നെ ലഭിക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവ് കണ്ടെത്തി ജര്‍മനി രണ്ടാം മിനിട്ടില്‍ തന്നെ മത്സരത്തില്‍ ലീഡെടുത്തു. 

ടിമര്‍ ഓറസാണ് ജര്‍മനിയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ആദ്യം തന്നെ ലീഡ് വഴങ്ങിയതോടെ ഇന്ത്യന്‍ മുന്നേറ്റനിര ഉണര്‍ന്നുകളിച്ചു. പിന്നാലെ ഇന്ത്യയ്ക്ക് പെനാല്‍ട്ടി കോര്‍ണര്‍ ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാന്‍ രൂപീന്ദര്‍ പാല്‍ സിങ്ങിന് സാധിച്ചില്ല.

ജര്‍മനി മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷ് ഉജ്ജ്വല സേവുകളുമായി കളം നിറഞ്ഞു. ആദ്യ ക്വാര്‍ട്ടറില്‍ മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. 

എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഉണര്‍ന്നുകളിച്ച ഇന്ത്യന്‍ സംഘം 17-ാം മിനിട്ടില്‍ സമനില ഗോള്‍ കണ്ടെത്തി. സിമ്രാന്‍ജീത്ത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. നീലകണ്ഠ ശര്‍മ നല്‍കിയ ലോങ് പാസ് സ്വീകരിച്ച സിമ്രാന്‍ജീത്ത് ജര്‍മന്‍ പ്രതിരോധ നിരയെ കബിളിപ്പിച്ചുകൊണ്ട് പന്ത് വലയിലെത്തിച്ചു. ഇതോടെ മത്സരം ആവേശത്തിലായി.

പക്ഷേ ഇന്ത്യയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവ് കണ്ടെത്തി ജര്‍മനി തുടരെത്തുടരെ രണ്ട് ഗോളുകള്‍ നേടി ലീഡുയര്‍ത്തി. 24-ാം മിനിട്ടില്‍ നിക്ലാസ് വെല്ലെനിലൂടെ രണ്ടാം ഗോള്‍ നേടിയ ജര്‍മനി 25-ാം മിനിട്ടില്‍ ബെനെഡിക്റ്റ് ഫര്‍ക്കിലൂടെ മൂന്നാം ഗോളും കണ്ടെത്തി. രണ്ട് ഗോളുകളും ഇന്ത്യയുടെ പ്രതിരോധപ്പിഴവിലൂടെയാണ് പിറന്നത്. ഇതോടെ ജര്‍മനി 3-1 എന്ന സ്‌കോറിന് ലീഡെടുത്തു. 

രണ്ട് ഗോളിന് പിന്നില്‍ നിന്നതോടെ ഇന്ത്യ മുന്നേറ്റത്തില്‍ കൂടുതല്‍ കരുത്ത് കാണിച്ചു. അതിന്റെ ഭാഗമായി ഒരു പെനാല്‍ട്ടി കോര്‍ണറും നേടിയെടുത്തു. പെനാല്‍ട്ടി കോര്‍ണര്‍ സ്വീകരിച്ച രൂപീന്ദര്‍പാല്‍ പന്ത് പോസ്റ്റിലേക്കടിച്ചെങ്കിലും ജര്‍മന്‍ ഗോള്‍ കീപ്പര്‍ അത് തട്ടി. പക്ഷേ പന്ത് നേരെയെത്തിയത് മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന ഹാര്‍ദിക് സിങ്ങിന്റെ അടുത്താണ്. അനായാസം ഹാര്‍ദിക് പന്ത് വലയിലെത്തിച്ച് 27-ാം മിനിട്ടില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.

തൊട്ടുപിന്നാലെ ഇന്ത്യ സമനില ഗോള്‍ കൂടി കണ്ടെത്തിയതോടെ കളി ആവേശത്തിന്റെ കൊടുമുടിയിലായി. ഇത്തവണ പെനാല്‍ട്ടി കോര്‍ണറിലൂടെ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. 29-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ഇതോടെ സ്‌കോര്‍ 3-3 എന്ന നിലയിലായി. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഈ സ്‌കോറിന് ഇന്ത്യയും ജര്‍മനിയും സമനില പാലിച്ചു. 

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ മത്സരത്തിലെ നാലാം ഗോള്‍ കണ്ടെത്തി. പെനാല്‍ട്ടിയിലൂടെ രൂപീന്ദര്‍ പാല്‍ സിങ്ങാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ബോക്‌സിനകത്ത് ഹര്‍മന്‍പ്രീതിനെ വീഴ്ത്തിയതിനാണ് 34-ാം മിനിട്ടില്‍ ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചത്. സ്‌പോട്ട് കിക്കെടുത്ത പരിചയസമ്പന്നനായ രൂപീന്ദറിന് പിഴച്ചില്ല. അനായാസം പന്ത് വലയിലെത്തിച്ച് രൂപീന്ദര്‍ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു.

തൊട്ടുപിന്നാലെ ഇന്ത്യ ലീഡുയര്‍ത്തി. 3-1 ന് പിന്നില്‍ നിന്ന ഇന്ത്യ വര്‍ധിത വീര്യത്തോടെ പോരാടി 5-3 എന്ന സ്‌കോറിന് മുന്നിലെത്തി. ഇത്തവണ സിമ്രാന്‍ജീത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ഗുര്‍ജന്ത് സിങ്ങിന്റെ തകര്‍പ്പന്‍ പാസ് സ്വീകരിച്ച സിമ്രാന്‍ജീത് പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ ജര്‍മനി തകര്‍ന്നു. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ആ ലീഡ് ഇന്ത്യ നിലനിര്‍ത്തി.

നാലാം ക്വാര്‍ട്ടറില്‍ സര്‍വം മറന്ന് പോരാടിയ ജര്‍മന്‍ പട നാലാം ഗോള്‍ കണ്ടെത്തി. 48-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണറിലൂടെ ലൂക്കാസ് വിന്‍ഡ്‌ഫെഡറാണ് സ്‌കോര്‍ ചെയ്തത്. ഇതോടെ സ്‌കോര്‍ 5-4 എന്ന നിലയിലായി. അവസാന 12 മിനിട്ടുകളില്‍ ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചുനില്‍ക്കാനാണ് ശ്രമിച്ചത്. 54-ാം മിനിട്ടില്‍ ജര്‍മനിയുടോ ഗോളെന്നുറച്ച ഷോട്ട് ശ്രീജേഷ് തട്ടിയകറ്റി ഇന്ത്യയുടെ രക്ഷകനായി. വൈകാതെ 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക് ഹോക്കി മെഡല്‍ ഇന്ത്യയിലേക്ക് വണ്ടികയറി.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പ്രണയപ്പകയില്‍ അരുംകൊല; പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തവും പത്ത് വര്‍ഷം തടവും

Published

on

Share our post

കണ്ണൂർ: പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാൽ നടമ്മലിൽ വിഷ്ണുപ്രിയ (25)-യെ വീട്ടിൽക്കയറി കഴുത്തറത്ത് കൊന്ന സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം. ഇതിനുപുറമേ പത്തുവർഷം തടവും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. മാനന്തേരി താഴെകളത്തിൽ വീട്ടിൽ എം. ശ്യാംജിത്തിനെ (28) ആണ് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്‌ജി എ.വി മൃദുല ശിക്ഷിച്ചത്.

കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് പത്ത് വർഷം തടവും അനുഭവിക്കണം. ഇതിനൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. 302, 449 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നത്.

2022 ഒക്ടോബർ 22 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. ഖത്തറിൽ ജോലി ചെയ്‌തിരുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്‌ണുപ്രിയ. കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിലയിലാണ് വിഷ്‌ണുപ്രിയയെ കണ്ടത്. ഇരുകൈകൾക്കും വെട്ടേൽക്കുകയും ചെയ്തിരുന്നു. ദേഹത്ത് 29 മുറിവുകളാണുണ്ടായിരുന്നത്. പാനൂർ ന്യൂക്ലിയസ് ക്ലിനിക്കിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.

കൊലപാതകം നടക്കുന്നതിൻ്റെ ആറുദിവസം മുൻപ് വിഷ്‌ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാൽ ജോലിക്ക് പോയിത്തുടങ്ങിയിരുന്നില്ല. തൊട്ടടുത്തു തന്നെയായിരുന്നു അച്ഛമ്മയുടെ വീട്. ബന്ധുക്കളൊക്കെ അവിടെയായിരുന്നു. മരണവീട്ടിൽനിന്ന് ബന്ധുവായ യുവതി, വിഷ്‌ണുപ്രിയയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. പ്രതി ശ്യാംജിത്ത് വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും ആരും അറിഞ്ഞില്ല.

വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും കൊലപാതകം നടക്കുന്നതിന് രണ്ടുമാസംമുൻപ് ഇവർ തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു പോലീസ് പറഞ്ഞത്.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി മാനന്തേരിയിലെ സ്വന്തം വീട്ടിലെത്തുകയും ചെയ്‌തിരുന്നു. ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് പിന്തുടർന്നെത്തിയാണ് അറസ്റ്റ് ചെയ്‌തത്‌. വിപിന, വിസ്‌മയ, അരുൺ എന്നിവരാണ് വിഷ്‌ണുപ്രിയയുടെ സഹോദരങ്ങൾ.


Share our post
Continue Reading

Breaking News

പാറപൊട്ടിക്കുന്നതിനിടെ കിണറ്റിലകപ്പെട്ട് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം

Published

on

Share our post

പെരിന്തല്‍മണ്ണ: കിണറിലെ പാറപൊട്ടിക്കുന്നതിനായി തോട്ടയ്ക്ക് തിരികൊളുത്തി പുറത്തേക്ക് കയറാനാകാതെ വീണുപോയ തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം. ശനിയാഴ്ച ഉച്ചക്ക് 12.45-ഓടെ പെരിന്തല്‍മണ്ണ തേക്കിന്‍കോട് ആണ് സംഭവം. ഈറോഡ് എടപ്പാടി സ്വദേശി രാജേന്ദ്രന്‍(45) ആണ് മരിച്ചത്. തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണര്‍ ആഴം കൂട്ടുന്നതിനായാണ് തോട്ടപൊട്ടിച്ചത്.

പത്തുതോട്ടകളാണ് മുപ്പതടിയോളം താഴ്ചയുള്ള കിണറിനുള്ളിലെ പാറയില്‍ വെച്ചത്. ഇതിന്റെ തിരിക്ക് തീ കൊടുത്തശേഷം രാജേന്ദ്രന്‍ പകുതിയിലേറെ കയറിയെങ്കിലും മുകളിലെത്താനായില്ല. കയറിലെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. പുറത്തുനിന്നവര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വലിയ ശബ്ദത്തോടെ തോട്ട പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തെത്തുടര്‍ന്ന് ഇളകിയ മണ്ണിനടിയിലായിരുന്നു രാജേന്ദ്രന്‍.

കിണര്‍ നിറയെ പുക മൂടിയിരുന്നു. പെരിന്തല്‍മണ്ണ അഗ്നിരക്ഷാസേനയും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന പാറതുളക്കാനുപയോഗിക്കുന്ന കംപ്രസര്‍ യന്ത്രമുപയോഗിച്ച് കിണറ്റിലെ പുക നീക്കിയശേഷമാണ് മണ്ണുമാറ്റി രാജേന്ദ്രനെ പുറത്തെത്തിച്ചത്. അരക്കെട്ടിന്റെ വലതുഭാഗത്ത് വയറിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്ന രാജേന്ദ്രനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു. ശരീരം പെരിന്തല്‍മണ്ണ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.

രാവിലെ എട്ടോടെയാണ് രാജേന്ദ്രനുള്‍പ്പെടെ ഏഴംഗം സംഘം ജോലിക്കെത്തിയത്. കിണറില്‍ തോട്ട പൊട്ടിക്കുന്ന ജോലിക്ക് ആളില്ലാതെ വരുമ്പോള്‍ സഹായിയായാണ് രാജേന്ദ്രന്‍ പോകാറുള്ളതെന്ന് സംഘത്തിന്റെ വാഹന ഡ്രൈവറായ ബാലന്‍ പറഞ്ഞു. ഭാര്യ വള്ളിക്കും രണ്ട് മക്കള്‍ക്കുമൊപ്പം പെരിന്തല്‍മണ്ണ അഗ്നിരക്ഷാനിലയത്തിന് സമീപമാണ് രാജേന്ദ്രന്‍ താമസിച്ചിരുന്നത്.


Share our post
Continue Reading

Breaking News

കെട്ടിടനിര്‍മാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിര്‍മ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാന്‍സിസ് (55)ആണ് മരിച്ചത്. പ്ലാമൂട്ടുകടയില്‍ കെട്ടിടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയാണ് അദ്ദേഹം കുഴഞ്ഞു വീണത്.

തൊഴിലാളികള്‍ ഇടയക്ക് വിശ്രമിച്ചശേഷമാണ് പണിയെടുത്തിരുന്നത്. കടുത്ത ചൂടുമൂലം കാരണം പണിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ഉടന്‍ മറ്റു തൊഴിലാളികള്‍ പാറശ്ശാല താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.


Share our post
Continue Reading

India9 hours ago

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതൽ

Kerala10 hours ago

കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം: വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

Kerala10 hours ago

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

Kannur10 hours ago

കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം

Kerala11 hours ago

വടകരയിലെ വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

Kerala11 hours ago

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി; കേസ്

PERAVOOR11 hours ago

പേരാവൂരിൽ മഴക്കാല പൂർവ ശുചീകരണം

PERAVOOR12 hours ago

പേരാവൂരിലെ ഏകോപന സമിതിക്കെതിരെ മുൻ ജീവനക്കാരി എസ്.പിക്ക് പരാതി നല്കി

Kerala13 hours ago

ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക സ്വീകരിച്ച 62കാരൻ മരണത്തിന് കീഴടങ്ങി

Kerala13 hours ago

കൊല്ലത്ത് വനിതാ ഡോക്ടർക്ക് മര്‍ദനം

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!