കണ്ണൂർ : ദേശീയപാതയിൽ പുതിയതെരു പള്ളിക്കുളം ഭാഗത്ത് അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാ ബോർഡുകൾ സ്ഥാപിക്കും. അഴീക്കോട് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ അവലോകനംചെയ്യാൻ കെ.വി.സുമേഷ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പള്ളിക്കുളത്ത് നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്നത്...
കേളകം: കൊട്ടിയൂർ പാലുകാച്ചിമലയിൽ ജൂലായ് 31-ന് ഞായറാഴ്ച മുതൽ സഞ്ചാരികൾക്ക് പ്രവേശനം. രാവിലെ 10.30-ന് കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക് ആദ്യ ട്രക്കിങ് സംഘത്തിനുള്ള ഫ്ലാഗ് ഓഫ് കർമം നിർവഹിക്കും. പ്രവേശന ഫീസ് ഈടാക്കിയാണ് സഞ്ചാരികളെ മലയിലേക്ക്...
തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ ആസ്തിയും ഗ്യാരന്റിയായി മാറ്റണമെന്ന റിസർവ് ബാങ്ക് നിർദ്ദേശം കേരളത്തിൽ നടപ്പാക്കിയാൽ നിക്ഷേപകരുടെ പണം തിരികെക്കൊടുക്കാൻ വഴിതെളിയുമെന്ന് വിദഗ്ദ്ധർ. ഒന്നിൽ കൂടുതൽ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഇത് നിർബന്ധമാക്കിയിട്ടുണ്ട്....
തളിപ്പറമ്പ്: മുപ്പതുശതമാനം ലാഭവിഹിതം നൽകുമെന്ന് പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ നൂറുകണക്കിനാളുകളിൽ നിന്ന് തട്ടിയത് ഇരുപത് കോടിയോളം. കൈയിലുള്ള പണം പൊലിപ്പിച്ചെടുക്കാമെന്ന വാഗ്ദാനത്തിൽ വീണ് ജീവിതസമ്പാദ്യം മുഴുവനും നഷ്ടമായവരുടെ അനുഭവത്തിൽ നിന്നും ഒന്നും പഠിക്കുന്നില്ലെന്ന പാഠമായി...
തിരുവനന്തപുരം: കൊവിഡിന് പിന്നാലെ ഏറെ ആശങ്കയുയർത്തി എത്തിയ മങ്കിപോക്സിൽ ആശ്വാസത്തിന് വക നൽകി പരിശോധനാഫലം. കേരളത്തിൽ റിപ്പോർട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് വൈറസിന്റെ പരിശോധനാഫലം വ്യക്തമാക്കുന്നു. കേരളത്തിൽ നിന്നുള്ള രണ്ട് സാമ്പിളുകളുടെ പരിശോധനാഫലമാണ് പൂർത്തിയായത്....
ആലച്ചേരി: ഡി.വൈ.എഫ്.ഐ അറയങ്ങാട് യൂണിറ്റ് അറയങ്ങാട് സ്നേഹഭവനിലേക്ക് ഭക്ഷ്യ ഉത്പന്നങ്ങളും വസ്ത്രങ്ങളും കൈമാറി. സി.പി.എം കോളയാട് ലോക്കൽ സെക്രട്ടറി പി. രതീഷ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ പേരാവൂർ ബ്ലോക്ക് കമ്മിറ്റിയംഗം ജോമോൻ ജോയ്, വെസ്റ്റ് മേഖല...
പേരാവൂർ:താലൂക്കാസ്പത്രി ഭൂമിയിലൂടെ തങ്ങളുടെ വീടുകളിലേക്കുള്ള വഴി തടസ്സപ്പെടും വിധം ആസ്പത്രി മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നതിനെതിരെ വ്യക്തികൾ നല്കിയ കേസിൽ അഡ്വക്കറ്റ് കമ്മീഷണറെ നിയോഗിച്ചും ഇടക്കാല സ്റ്റേ ഒരു മാസത്തേക്ക് നീട്ടി നല്കിയും ഹൈക്കോടതി ഉത്തരവ്.ലത രവീന്ദ്രൻ,ഡോ.എ.സദാനന്ദൻ എന്നിവർ...
കണ്ണൂർ: ടൂറിസം വകുപ്പിന് കീഴിൽ കണ്ണൂർ ഒണ്ടേൻ റോഡിലെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ ഒരു വർഷത്തെ ബേക്കറി ആൻഡ് കൺഫെക്ഷനറി, ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ,...
കണ്ണൂർ : ഗവ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ അധ്യയന വർഷം മണിക്കൂർ വേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റ്, ഇംഗ്ലീഷ് ലക്ചറർ, ബുക്ക് കീപ്പിംഗ് ലക്ചറർ തസ്തികകളിലേക്ക് യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു....
കണ്ണൂർ : ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് (എസ്.സി/എസ്.ടി സ്പെഷ്യൽ റിക്രൂട്ട്മെന്റ് കാറ്റഗറി നമ്പർ 074/2020) നിയമനത്തിനായുള്ള റാങ്ക് പട്ടിക കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.