‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ പൊലീസ് മൈതാനത്ത് തുടങ്ങി

Share our post

കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് നടക്കുന്ന വൻ വികസന പദ്ധതികളെയും ഇതുവരെയുള്ള വികസന നേട്ടങ്ങളെയും അടുത്തറിയാനും വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ മനസ്സിലാക്കാനുമുള്ള അവസരമാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.

സിൽവർ ലൈൻ കോച്ചിലേക്ക് കയറുന്ന തരത്തിലാണ് പ്രവേശന കവാടം. കേരനാടിന്റെ പച്ചപ്പും ഓളപ്പരപ്പിന്റെ സൗന്ദര്യവും ഉൾപ്പെടെ കേരളത്തിന്റെ കൊച്ചുപതിപ്പുതന്നെ  സജ്ജമാക്കിയിട്ടുണ്ട്. പൊലീസ് മൈതാനിയിൽ ഏപ്രിൽ 14 വരെയാണ് ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ.‌ വിവിധ വകുപ്പുകളുടെ 50 തീം സ്റ്റാളുകളും 169 വ്യാവസായിക സ്റ്റാളുകളും ഉൾപ്പെടെ ആകെ 219 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതു കൂടാതെ ഒൻപത് സ്റ്റാർട്ട് അപ് ഏരിയകളും ഉണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!