പേരാവൂരിൽ മുസ്ലിം ലീഗ് നേതാവ് രാജിവെച്ചു; സി.പി.എമ്മിൽ ചേരുമെന്ന് സൂചന

Share our post

പേരാവൂർ: മുസ്ലിംലീഗ് നേതാവ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കൗൺസിൽ അംഗവും യൂത്ത് ലീഗ് പേരാവൂർ മണ്ഡലം പ്രവർത്തക സമിതിയംഗവും കെ.എം.സി.സി പേരാവൂർ പഞ്ചായത്ത് പ്രസിഡന്റുമായ കാസിം പേരാവൂരാണ് പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചത്.

പാർട്ടിയിലെ ചിലർ നടത്തുന്ന തന്നിഷ്ട പെരുമാറ്റം ഉൾക്കൊള്ളാൻ കഴിയാത്തതും മറ്റു ചില കാരണങ്ങളിലുമാണ് രാജിയെന്ന് കാസിം പേരാവൂർ രാജിക്കത്തിൽ പറയുന്നു.

സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്നായിരുന്നു കാസിം പേരാവൂർ ന്യൂസ് ഹണ്ട് പ്രതിനിധിക്ക് നല്കിയ മറുപടി. സി.പി.എം പേരാവൂർ ലോക്കൽ കമ്മിറ്റിയംഗവും പഞ്ചായത്ത് മെമ്പറുമായിരുന്ന സിറാജ് പൂക്കോത്തിനെ സി.പി.എമ്മിൽ നിന്ന് രാജിവെപ്പിച്ച് മുസ്ലിം ലീഗിലെത്തിച്ചതിൽ പ്രധാന പങ്ക് വഹിച്ചത് കാസിം പേരാവൂരായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!