ആശുപത്രി കാന്റീനുകളിൽ ഇനി ചൂടുവെള്ളം സൗജന്യം

Share our post

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ കാൻ്റീനുകളിൽ ഇനി ചൂടുവെള്ളത്തിന് പണം ഈടാക്കില്ല. ചൂടുവെള്ളം സൗജന്യമായി നൽകണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. താലൂക്ക് ആശുപത്രിമുതൽ മെഡിക്കൽ കോളേജ് വരെയുള്ള എല്ലാ സർക്കാർ ആശുപത്രികൾക്കും ഇത് ബാധകമാണ്. ചൂടുവെള്ളത്തിന് കാൻ്റീനുകളിൽ അഞ്ചു രൂപ ഈടാക്കുന്നതായി പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി. എല്ലാ ആശുപത്രികളിലും കുടിവെള്ളവും ചൂടുവെള്ളവും നൽകാനുള്ള കിയോസ്സ് സ്ഥാപി ക്കാൻ ആശുപത്രി വികസന സമിതികൾ മുൻകൈയെടുക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!