വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ഔദ്യോഗിക പദവി അനുവദിച്ച് വി ഡി സതീശൻ സർക്കാർ

Share our post

തിരുവനന്തപുരം: വ്യാജ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് അറസ്റ്റിലായ പ്രതിക്ക് ഔദ്യോഗിക പദവി അനുവദിച്ച് വി ഡി സതീശന്‍ സര്‍ക്കാര്‍. വ്യാജ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കേസില്‍ അറസ്റ്റിലായ പ്രതിയെയാണ് തൊഴില്‍ – നൈപുണ്യ വകുപ്പിന് കീഴിലെ കെഎഎസ്ഇയില്‍ ഡയറക്ടര്‍ ആക്കി നിയമിച്ചത്.

ജെയിന്‍ ഡീംഡ് ടു ബീ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസ് സെന്റര്‍ ഡയറക്ടര്‍ പദവിയിലുള്ള ടോം എം ജോസഫിനാണ് സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇടപെടാവുന്ന പദവിയില്‍ നിയമനം നല്‍കിയിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ടോം ജോസഫ് 2012ലാണ് അറസ്റ്റിലായത്. കേസിന്റെ വിചാരണ അനന്തമായി നീളുന്നതിനിടയിലാണ് സര്‍ക്കാര്‍ നിയമനം.

മന്ത്രി കെ എം ഷാജിയുടെ യൂറോപ്യൻ യാത്രയിലും ഇതേ ടോം ജോസഫിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഗുരുതരമായ കേസിൽ അറസ്റ്റിലായ പ്രതിക്ക് ഈ നിയമനം എങ്ങനെയാണ് ലഭിക്കുന്നതെന്നതിൽ റിപ്പോർട്ടർ അന്വേഷണം എത്തിയത് ടോം ജോസഫിന് മുഖ്യമന്ത്രി നൽകുന്ന അകമഴിഞ്ഞ പിന്തുണയിലേക്കാണ്. ജെയിൻ യൂണിവേഴ്‌സിറ്റി പരിപാടികളിൽ മന്ത്രിമാർ ഉൾപ്പെടെ സ്ഥിരസാന്നിധ്യമാണ്. കരിക്കുലം പരിഷ്കരണം ജെയിൻ യൂണിവേഴ്‌സിറ്റി ലീഡ് ചെയ്യണമെന്ന് ജൂലൈ 12-ന് നടന്ന പരിപാടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു.

ടോം ജോസഫിന്റെ തട്ടിപ്പിന്റെ വ്യാപ്തി ചെറുതല്ല. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ടോം ജോസഫ് അറസ്റ്റിലായത് 2012-ലാണ്. ജാമ്യത്തിലിറങ്ങിയ ശേഷം ടോം ബേബി എന്ന പേര് ഇയാൾ രേഖകളിൽ നിന്ന് മാറ്റി ടോം എം ജോസഫ് എന്നാക്കി. ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടറാകാനായിരുന്നു പേരുമാറ്റം. 2018ലാണ് ഇയാൾ ജെയിൻ യൂണിവേഴ്‌സിറ്റി ഡയറക്ടറാകുന്നത്. യൂണിവേഴ്‌സിറ്റി രേഖകളിലും പേര് ടോം എം ജോസഫ് എന്നാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!