ആഴ്ചയിൽ മൂന്ന് ദിവസംമാത്രം; ആളുകൾക്ക് മുഖ്യമന്ത്രിയെ കാണുന്നതിന് സെക്രട്ടേറിയേറ്റിൽ പുതിയ ക്രമീകരണം

Share our post

തിരുവനന്തപുരം: ജനങ്ങൾക്ക് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ കാണുന്നതിന് പുതിയ ക്രമീകരണം. പൊതുഅവധി അല്ലാത്ത തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3:00 മണി മുതൽ 5:30 വരെ സന്ദർശകർക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവർ, ഭിന്നശേഷിക്കാർ, ശാരീരിക അവശതകളുള്ളവർ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലിൽ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസിൽ സന്ദർശകരെ കാണുക.

മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്തിട്ടുള്ളവർക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. ബുധനാഴ്ച മുതൽ പുതിയ ക്രമീകരണം നിലവിൽ വരും. മറ്റു ജില്ലകളിൽ നിന്ന് എത്തുന്നവർക്ക് മുഖ്യമന്ത്രിയെ വേഗത്തിൽ കണ്ട് പരാതി നൽകുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലിൽ പൊതുജനങ്ങൾക്ക് നേരിട്ട് പരാതി നൽകാം. വൈകുന്നേരം 3:00 മണി മുതൽ 5:00 മണി വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!