സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം,സർക്കാർ ഇടപെട്ടില്ലെങ്കിൽ ഓണക്കാലത്ത് വലിയ വിലക്കയറ്റം നേരിടേണ്ടി വരും; ജി ആര്‍അനിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമെന്ന് മുന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ഓണക്കാലത്ത് വലിയ വിലക്കയറ്റം നേരിടേണ്ടി വരുമെന്നും മുന്‍മന്ത്രി വ്യക്തമാക്കി. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയര്‍ന്നത് കഴിഞ്ഞ വര്‍ഷം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞെന്നും ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടി. മറ്റ് ഉത്പന്നങ്ങളുടെ വിലയും നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഓണക്കാലത്ത് ഒരു മാധ്യമവും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍മന്ത്രി വിലക്കയറ്റത്തില്‍ പ്രതികരിച്ചത്.
ഓണമാസം 386 കോടി രൂപയുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷം സപ്ലൈകോ വഴി നടന്നു. മാര്‍ക്കറ്റ് വില്‍പ്പനയേക്കാള്‍ ഓഫര്‍ നല്‍കി നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോ വിറ്റഴിച്ചെന്നും ജി ആര്‍ അനില്‍ പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം ജനസംഖ്യയുടെ പകുതിയിലധികം പേര്‍ സപ്ലൈകോ വഴിയാണ് സാധനങ്ങള്‍ വാങ്ങിയത്. വിലക്കയറ്റം സാധാരണക്കാരെ ബാധിക്കാത്ത രീതിയില്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടു. ഇത്തവണ അങ്ങനെയല്ല, ഇതുപോലെ കാഴ്ചക്കാരായി സര്‍ക്കാര്‍ നില്‍ക്കുന്നത് കണ്ടിട്ടില്ല എന്നാണ് വ്യാപാരികള്‍ പറയുന്നത്’; ജി ആർ അനിൽ പറഞ്ഞു.
