തിരുവോണപ്പുറത്ത് സൗജന്യ നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും
പേരാവൂർ: തിരുവോണപ്പുറം വയോജന വിശ്രമ കേന്ദ്രത്തിന്റെയും ജില്ലാ ആസ്പത്രി നേത്ര വിഭാഗത്തിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും തിങ്കളാഴ്ച നടക്കും. രാവിലെ 9.30 മുതൽ ഒരു മണി വരെ വയോജന വിശ്രമ കേന്ദ്രത്തിലാണ് ക്യാമ്പ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മുൻഗണന ലഭിക്കും. ഫോൺ: 9400544005, 9446735268.
