സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​താ​ദ്യം; ജ​യി​ലി​ൽ ആ​ർ. സു​ഗ​ത​ന്‍റെ സ​ത്യ​പ്ര​തി‌​ജ്ഞ ഇ​ന്ന്

Share our post

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​ന്‍റെ സ​ത്യ​പ്ര​തി‌​ജ്ഞ ഇ​ന്ന് വി​യ്യൂ​ർ ജ​യി​ലി​ൽ ന​ട​ക്കും. കാ​പ്പ കേ​സി​ൽ‌ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ടാ​ണ് സു​ഗ​ത​ൻ വി​യ്യൂ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന​ത്.

ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ മു​റി​യി​ൽ രാ​വി​ലെ 11ന് ​സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ക്കും. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യാ​ണ് ജ​ന​പ്ര​തി​നി​ധി ജ​യി​ലി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​ത്. ജൂ​ൺ 9 മു​ത​ൽ കാ​പ്പ ചു​മ​തി നാ​ടു​ക​ട​ത്ത​പ്പെ​ട്ട ആ​ർ. സു​ഗ​ത​ൻ നി​ല​വി​ൽ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്.

ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സു​ഗ​ത​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് സ​ർ​ക്കാ​ർ സൗ​ക​ര്യം ഒ​രു​ക്കാം എ​ന്ന് അ​റി​യി​ച്ച​ത്. ജ​നാ​ധി​പ​ത്യ​ത്തെ സം​ര​ക്ഷി​ക്കു​ക​യെ​ന്ന​ത് കോ​ട​തി​യു​ടെ ക​ട​മ​യെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ജ​യി​ലി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നെ കു​റി​ച്ച് എ​ന്താ​ണ് നി​ല​പാ​ടെ​ന്ന് സ​ർ​ക്കാ​രി​നോ​ട് കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചാ​ൽ സൗ​ക​ര്യം ഒ​രു​ക്കാം എ​ന്ന് സ​ർ​ക്കാ​രും അ​റി​യി​ച്ച​ത്. എ​ന്നാ​ൽ കാ​പ്പ പ്ര​തി​ക്ക് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി ഒ​രു അ​വ​കാ​ശ​വും ഇ​ല്ലെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ പ​റ​ഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!