ദിവസം 40-ലധികം വിമാനങ്ങൾ; ഗൾഫ് മേഖലകളിലേക്ക് സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

Share our post

കൊച്ചി: കേരളത്തിൽനിന്ന് ഖത്തർ, ബഹ്റൈൻ, യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. കേരളത്തിലെ നാല് വിമാനത്താവളങ്ങൾക്ക് പുറമെ അമൃത്സർ, ബെംഗളൂരു, ഡൽഹി, ഹൈദരാബാദ്, ജയ്പുർ, ലഖ്നൗ, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി, വാരാണസി എന്നിവിടങ്ങളിൽനിന്നും ഗൾഫ് മേഖലകളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ഏപ്രിൽ 30-മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്.

ദുബായ്, അബുദാബി, റാസൽ ഖൈമ, ഷാർജ, അൽ ഐൻ, മസ്‌ക്കറ്റ്, ജിദ്ദ, റിയാദ്, ദമാം, ബഹ്റൈൻ, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ പുനരാരംഭിച്ചത്. അവധിക്കാലം കൂടി എത്തുന്നതോടെ കുടുംബ സമേതം യാത്രയ്ക്കൊരുങ്ങുന്ന പ്രവാസികൾക്ക് ഇത് ഗുണകരമാകും.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!