‘വിഡിഎസ് നയിക്കും, നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’; വി.ഡി. സതീശനെ പിന്തുണച്ച് ഫ്ലക്സ് ബോർഡ്
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡ്. മലപ്പുറം വണ്ടൂരിലാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
“വിഡിഎസ് നയിക്കും, കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്. വണ്ടൂർ ബൈപാസ് റോഡിലും പൂക്കളത്തുമാണ് നിലവിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. തവനൂരിലും വി.ഡി. സതീശനെ പിന്തുണച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു.
അതേസമയം, കൊച്ചി നഗരത്തിൽ വി.ഡി.സതീശനെതിരെ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന്റെ സമീപത്തായിട്ടാണ് രമേശ് ചെന്നിത്തലയെ അനുകൂലിച്ച് ഫ്ലക്സ് ഉയര്‍ത്തിയത്.
കോൺഗ്രസ് ഫാമിലി എന്ന പേരിലാണ് ഫ്ലക്സ്. പിആർ വർക്കിന്റെ ബലത്തിൽ രമേശ് ചെന്നിത്തലയെ പോലുള്ള മുതിർന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള മോഹം നടക്കില്ലെന്ന് ഫ്ലക്സ് ബോർഡിൽ പറയുന്നു.
