‘വി​ഡി​എ​സ് ന​യി​ക്കും, നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ’; വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ച് ഫ്ല​ക്സ് ബോ​ർ​ഡ്

Share our post

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച്‌ ഫ്ല​ക്സ്‌ ബോ​ർ​ഡ്. മ​ല​പ്പു​റം വ​ണ്ടൂ​രി​ലാ​ണ് ഫ്ലെ​ക്സ് ബോ​ർ​ഡ്‌ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

“വി​ഡി​എ​സ് ന​യി​ക്കും, കേ​ര​ള​ത്തി​ന്‍റെ നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ’ എ​ന്നാ​ണ് ഫ്ല​ക്സി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്. വ​ണ്ടൂ​ർ ബൈ​പാ​സ് റോ​ഡി​ലും പൂ​ക്ക​ള​ത്തു​മാ​ണ് നി​ല​വി​ൽ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ത​വ​നൂ​രി​ലും വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ച്‌ ഫ്ല​ക്സ്‌ ബോ​ർ​ഡ്‌ സ്ഥാ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, കൊ​ച്ചി ന​ഗ​ര​ത്തി​ൽ വി.​ഡി.​സ​തീ​ശ​നെ​തി​രെ ഫ്ല​ക്സ് ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഡി​സി​സി ഓ​ഫീ​സി​ന്‍റെ സ​മീ​പ​ത്താ​യി​ട്ടാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ അ​നു​കൂ​ലി​ച്ച് ഫ്ല​ക്സ് ഉ​യ​ര്‍​ത്തി​യ​ത്.

കോ​ൺ​ഗ്ര​സ് ഫാ​മി​ലി എ​ന്ന പേ​രി​ലാ​ണ് ഫ്ല​ക്സ്. പി​ആ​ർ വ​ർ​ക്കി​ന്‍റെ ബ​ല​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പോ​ലു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ താ​റ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി ആ​കാ​നു​ള്ള മോ​ഹം ന​ട​ക്കി​ല്ലെ​ന്ന് ഫ്ല​ക്സ് ബോ​ർ​ഡി​ൽ പ​റ​യു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!