ടിക്കറ്റില്ലാത്തവർക്ക് ഇനി പ്രവേശനമില്ല; തിരക്ക് നിയന്ത്രിക്കാൻ ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ പുതിയ മാറ്റങ്ങൾ

Share our post

ഡൽഹി: അവധിക്കാലമായതോടെ രാജ്യത്തെ വിവിധ റെയിൽവെ സ്റ്റേഷനുകളിലെ ജനത്തിരക്ക് പതിവ് കാഴ്ചയാണ്. യാത്രക്കാര്‍ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നതിന്‍റെയും ശ്വാസം വിടാൻ പോലുമാകാതെ യാത്ര ചെയ്യുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇപ്പോഴിതാ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവെ സ്റ്റേഷനുകളിൽ ഒന്നായ ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

സ്റ്റേഷനുള്ളിലെ തിരക്ക് നിയന്ത്രിക്കാൻ ടിക്കറ്റുള്ളവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി.പ്ലാറ്റ്‌ഫോം ടിക്കറ്റോ യാത്രാ ടിക്കറ്റോ ഉള്ളവർക്ക് മാത്രമേ ഇനി സ്റ്റേഷനകത്തേക്ക് കടക്കാൻ സാധിക്കൂ. ഡൽഹി മെട്രോ മാതൃകയിൽ ഓട്ടോമാറ്റിക് ഗേറ്റുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിൽ അജ്മീരി ഗേറ്റ് ഭാഗത്താണ് (Gate No. 9) പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കുന്നത്. റിസർവ് ചെയ്തവരും അല്ലാത്തവരുമായ യാത്രക്കാർക്ക് പ്രത്യേക പ്രവേശന കവാടങ്ങൾ ഉണ്ടാകും.ദിവസവും അഞ്ച് ലക്ഷത്തോളം യാത്രക്കാർ എത്തുന്ന സ്റ്റേഷനിൽ തിരക്ക് കുറയ്ക്കാനും സുരക്ഷ വർധിപ്പിക്കാനുമാണ് റെയിൽവേയുടെ നീക്കം.

ക്യുആർ കോഡ് അധിഷ്ഠിത പ്രവേശനം, ആർട്ടിഫിഷ്യൽ ഇന്‍റിലിജൻസ് ക്യാമറകൾ എന്നിവ വഴി സുരക്ഷാ സംവിധാനം കൂടുതൽ കർക്കശമാക്കും.ന്യൂഡൽഹിക്ക് പുറമെ രാജ്യത്തെ തിരക്കേറിയ മറ്റ് 60 പ്രധാന റെയിൽവെ സ്റ്റേഷനുകളിലും ഈ സംവിധാനം ഉടൻ നടപ്പിലാക്കാൻ റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.നോർത്തേൺ റെയിൽവേയുടെ ഡൽഹി ഡിവിഷനാണ് ഈ സംവിധാനം നടപ്പിലാക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!