കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊന്ന മകൻ അറസ്റ്റിൽ
കേളകം : കൊളക്കാട് അമ്മയെ മകൻ കഴുത്തറത്ത് കൊന്ന സംഭവത്തിൽ മകൻ അറസ്റ്റിൽ . കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ തങ്കച്ചൻ്റെ ഭാര്യ ഗീതമ്മയെ (55) കൊലപ്പെടുത്തിയ കേസിലാണ് മകൻ ക്രിസ്റ്റിയെ(25) കേളകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ഗീതമ്മയുമായുള്ള വാക്കുതർക്കത്തിന് ഒടുവിൽ മകൻ ആക്രമിച്ച് കൊലപ്പെടുത്തുകയാ യിരുന്നു. കേളകത്ത് ‘മൊണാലിസ’ എന്ന പേരിൽ ഗീത ബ്യൂട്ടി പാർലർ നടത്തുന്നുണ്ട്. ബംഗളൂരുവിൽ വിദ്യാർഥിയായിരുന്നു ക്രിസ്റ്റി. ഇയാൾ ലഹരിക്ക് അടിമയാണ് എന്നാണ് വിവരം. സംഭവ സമയത്ത് ക്രിസ്റ്റിയും ഗീതയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
