തമിഴ്നാട്ടിൽ നാളെ വോട്ടെടുപ്പ്, 5.73 കോടി വോട്ടര്‍മാര്‍, 4,023 സ്ഥാനാര്‍ഥികൾ

Share our post

ചെന്നൈ: തമിഴ്‌നാട് നാളെ വോട്ടെടുപ്പിലേക്ക്. സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലായി 5.73 കോടി വോട്ടർമാർ 4,023 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കും. ഏപ്രിൽ 23, വ്യാഴാഴ്ച രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.

ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന മതനിരപേക്ഷ പുരോഗമന സഖ്യം മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിൽ ജനവിധി തേടുന്നു. എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ ബിജെപിക്ക് ഒപ്പമുള്ള സംഖ്യം രൂപീകരിച്ച് തിരിച്ചുവരവ് ലക്ഷ്യമിടുന്നു. ഇത്തവണത്തെ വ്യത്യസ്ത നടൻ വിജയിന്റെ രാഷ്ട്രീയ അരങ്ങേറ്റമാണ്. തമിഴക വെട്രി കഴകം എന്ന പാർട്ടിയുമായി വിജയ് സാന്നിധ്യം അറിയിച്ചു. വിജയ് തന്നെയും പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കുന്നു.

തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി 1.40 ലക്ഷത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 17 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര നിരീക്ഷകർ തിരഞ്ഞെടുപ്പ് പ്രക്രിയ വിലയിരുത്താൻ തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!