സൗദിയിലെ വിദേശികൾ നാട്ടിലേക്ക് പണമയക്കുന്നില്ലേ?; ജനുവരിയിലും ഫെബ്രുവരിയിലും പണമയക്കലിൽ കുറവ്

Share our post

റിയാദ്: ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സൗദി അറേബ്യയിലെ വിദേശ താമസക്കാർ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്ന തുകയിൽ കുറവ് രേഖപ്പെടുത്തി. 2025 ഫെബ്രുവരിയെ അപേക്ഷിച്ച് 2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2026 ഫെബ്രുവരിയിൽ 1,255 കോടി റിയാലാണ് പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

2026 ജനുവരിയെ അപേക്ഷിച്ച് ഫെബ്രുവരിയിൽ ഏകദേശം76.8 കോടി റിയാലിന്റെ (6 ശതമാനം) കുറവ് രേഖപ്പെടുത്തിയതായി സൗദി സെൻട്രൽ ബാങ്ക് വ്യക്തമാക്കി. വിദേശത്തുള്ള സൗദി പൗരന്മാർ നാട്ടിലേക്ക് പണമയക്കുന്നതിലും വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് 22 ശതമാനം കുറഞ്ഞ് 486 കോടി റിയാലെത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!