നിയമസഭാ തെരഞ്ഞെടുപ്പിൽ റിക്കാർഡിട്ട് കേരളത്തിലെ സ്ത്രീ വോട്ടർമാർ

Share our post

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ റിക്കാർഡിട്ട് സംസ്ഥാനത്തെ സ്ത്രീ വോട്ടർമാർ. കേരളത്തിൽ സ്ത്രീ വോട്ടർമാരുടെ ഏറ്റവുമുയർന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയത് ഈ വർഷമാണ്.

ആകെ സ്ത്രീ വോട്ടർമാരിൽ 81.19 % ഇത്തവണ വോട്ട് ചെയ്തു. 2021ലെക്കാൾ 7.25 ശതമാനം ആണ് ഇക്കുറി വർധന. പുരുഷ – സ്ത്രീ വോട്ടർമാരുടെ പോളിംഗ് ശതമാനം തമ്മിൽ ആറ് ശതമാനത്തിന്‍റെ വ്യത്യാസമാണ് ഉള്ളത്.

സംസ്ഥാനത്താകെ ഇക്കുറി 2,71,42,952 വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിൽ 1,39,21,868 പേർ സ്ത്രീ വോട്ടർമാരായിരുന്നു. കണക്കുകൾ പ്രകാരം 1,13,03,016 സ്ത്രീ വോട്ടർമാർ ഇക്കുറി വോട്ട് ചെയ്തു.

2021ൽ 1,41,64,697 സ്ത്രീ വോട്ടർമാരാണ് ഉണ്ടായിരുന്നത്. അതിൽ 1,04,73,083 പേരായിരുന്നു വോട്ട് ചെയ്തത്. 2021ൽ 73.94 % സ്ത്രീ വോട്ടർമാരുടെ പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതിന് മുമ്പ് സ്ത്രീ വോട്ടർമാരുടെ ഉയർന്ന പോളിംഗ് ശതമാനം 1987ലായിരുന്നു. 1987ൽ 80.58% സ്ത്രീ വോട്ടർമാരായിരുന്നു വോട്ട് ചെയ്തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!